അക്കാഫ് അസോസിയേഷൻ​ ഇഫ്താർകിറ്റ് വിതരണം മൂന്ന് ലക്ഷം കവിഞ്ഞു

അക്കാഫ് അസോസിയേഷൻ​ ഇഫ്താർകിറ്റ് വിതരണം മൂന്ന് ലക്ഷം കവിഞ്ഞു

M
MadhyamamSource Link
ദുബൈ: ലേബർ ക്യാമ്പുകളിൽ റമദാൻ ഒന്ന് മുതൽ അക്കാഫ് അസോസിയേഷൻ ആരംഭിച്ച ഇഫ്താർ കിറ്റ് വിതരണം അവസാനഘട്ടത്തിലേക്ക്​. ഇതുവരെ മൂന്ന് ലക്ഷത്തോളം കിറ്റുകൾ അൽഖൂസിലെയും, സോനാപൂരിലെയും വിവിധ ലേബർ ക്യാമ്പുകളിലും ഖിസൈസിലെ അബൂബക്കർ സിദ്ദീഖ്​ മസ്ജിദ്, ഖിസൈസിലെ രണ്ട് സിഗ്നലുകൾ എന്നിവിടങ്ങളിലുമായി വിതരണം ചെയ്തതായി ഇഫ്താർ ബോക്സ്- 7 ജനറൽ കൺവീനർ ജിജോ അറക്കൻ, ജോയിന്‍റ്​ ജനറൽ കൺവീനർമാരായ റാഹില നിഷാൻ, തമ്പാൻ കെ പറമ്പത്ത്, ജുമീഷ് മാധവൻ, സജി ജോർജ്ജ്, പോൾസൺ മണപ്പുറത്ത് എന്നിവർ അറിയിച്ചു. ലോക വനിതാ ദിനമായ മാർച്ച് എട്ടിന്​ യു.എ.ഇയിലെ വിവിധ മേഖലയിലുള്ള സ്ത്രീകളാണ് അൽഖൂസിലെ വനിതാ ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്. എല്ലാ ശനിയാഴ്ചകളിലും കുട്ടികൾ ഇഫ്താർ കിറ്റ് വിതരണത്തിൽ സജീവമാണ്​​. വിവിധ കോളജ് അലുമ്​നി അംഗങ്ങൾ വിതരണത്തിൽ സജീവമാണെന്ന്​ അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ്​ പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ അറിയിച്ചു. അക്കാഫ് അസോസിയേഷൻ ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ്​ ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് മെമ്പർമാരായ ഗിരീഷ് മേനോൻ, വിൻസന്‍റ്​ന്റ് വലിയ വീട്ടിൽ, സി.എൽ മുനീർ, ആർ. സുനിൽ കുമാർ എന്നിവരും വിവിധ കോളജ് അലുമ്നി ഭാരവാഹികളുമാണ്​ നേതൃത്വം നൽകുന്നത്​.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അക്കാഫ് അസോസിയേഷൻ​ ഇഫ്താർകിറ്റ് വിതരണം മൂന്ന് ലക്ഷം കവിഞ്ഞു… | Boolokam