അങ്കമാലി: എം.സി റോഡിൽ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കാലടി കൈപ്പട്ടൂർ ആച്ചാണ്ടി വീട്ടിൽ ദേവസിക്കുട്ടിയുടെ മകൻ എബിൻ (32) ആണ് മരിച്ചത്. ബൈക്കിന് പിന്നിലുണ്ടായിരുന്ന സുഹൃത്തിന് അപകടത്തിൽ സാരമായ പരിക്കേറ്റു. ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ അങ്കമാലി രുക്മിണി ഹോട്ടലിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ വൈകിട്ട് അഞ്ചരയോടെ എബിൻ മരണത്തിന് കീഴടങ്ങി. വയനാട് സ്വദേശിനിയായ അനൂപയാണ് എബിന്റെ ഭാര്യ. മക്കൾ: എയ്ഡൻ, 45 ദിവസം മാത്രം പ്രായമുള്ള നവജാത ശിശു. അപകടത്തിൽ അങ്കമാലി പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു.

അങ്കമാലിയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
M
MadhyamamSource Link
21 days ago