'ലവ് ഇൻഷുറൻസ് കമ്പനി' (LIK) എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം 'ആടവാടി' പുറത്തിറക്കി അണിയറപ്രവർത്തകർ. തമിഴ് സയൻസ് ഫിക്ഷൻ റൊമാന്റിക് കോമഡിയായി എത്തുന്ന ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ഇതിനു മുന്നോടിയായാണ് ചിത്രത്തിലെ ഗാനം പുറത്തുവിട്ടത്. ഗാനം പുറത്തിറങ്ങി മിനുറ്റുകൾക്കുള്ളിൽതന്നെ ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്. കുട്ടികൾ ആവേശത്തോടെ ഡാൻസ് ചെയ്യുന്ന വിഡിയോയിൽ അപ്രതീക്ഷിതമായായിരുന്നു താര പുത്രന്മാരുടെ വരവ്. പ്രദീപ് രംഗനാഥൻ, അനിരുദ്ധ് രവിചന്ദർ, വിഘ്നേഷ് ശിവൻ എന്നിവർ ചേർന്നൊരുക്കിയ ഗാനത്തിൽ നയൻതാര -വിഘ്നേഷ് ദമ്പതികളുടെ മക്കളായ ഉയിർ, ഉലഗ് എന്നിവരെ രസകരാമായ നൃത്തച്ചുവടുകളോടെയാണ് കാണിക്കുന്നത്. നാനും റൗഡി ദാൻ, താനാ സേർന്ത കൂട്ടം, കാട്ടുവാക്കുള രണ്ടു കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ വിഘ്നേഷ് ശിവനും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ലവ് ഇൻഷുറൻസ് കമ്പനിയിൽ പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിൽ എസ്.ജെ. സൂര്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിഘ്‌നേഷിന്റെയും നയൻതാരയുടെയും റൗഡി പിക്‌ചേഴ്‌സും സെവൻ സ്‌ക്രീൻ സ്റ്റുഡിയോയും സംയുക്തമായി നിർമിച്ച ഈ ചിത്രം 2040ൽ ചെന്നൈയുടെ ഒരു ഫ്യൂച്ചറിസ്റ്റിക് പതിപ്പിമാണ് ഒരുങ്ങുന്നത്. 2025 സെപ്റ്റംബറിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും പലതവണ റിലീസ് മാറ്റിവെക്കപ്പെട്ടു.എന്നാൽ നീണ്ട നാളത്തെ കാത്തിരിപ്പിനുശേഷം മാർച്ച് 28ന് ഒരു പ്രൊമോ വിഡിയോയിലൂടെ നിർമാതാക്കൾ ഏപ്രിൽ 10ന് ചിത്രം തിയര്രരുകലിലെത്തുമെന്ന് സ്ഥിരീകരിച്ചു.

അച്ഛന്‍റെ സിനിമയിൽ അപ്രതീക്ഷിത എൻട്രി നടത്തി ഉയിരും ഉലഗും; 'ആടവാടി' ഗാനത്തിൽ തിളങ്ങി നയൻതാര-വിഘ്നേഷ് ശിവൻ ദമ്പതികളുടെ ഇരട്ടക്കുട്ടികൾ
M
MadhyamamSource Link
about 1 month ago