Posted On date_range 20 April 2026 12:29 PM IST Updated On date_range 20 April 2026 12:29 PM IST അജിത് ഡോവലും സൗദി വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി text_fields bookmark_border റിയാദ്: മേഖലയിലെ സുപ്രധാന രാഷ്ട്രീയ സാഹചര്യങ്ങളും ഉഭയകക്ഷി ബന്ധങ്ങളും വിലയിരുത്തുന്നതിനായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യ, ഇറാഖ് പ്രതിനിധികളുമായി ചർച്ചകൾ നടത്തി. ഞായറാഴ്ച റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് വെച്ച് ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഡോവലിനെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു. ഈ കൂടിക്കാഴ്ചയിൽ സൗദിയും ഇന്ത്യയും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ഇരുനേതാക്കളും അവലോകനം ചെയ്തു. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും സാഹചര്യങ്ങളും ചർച്ച ചെയ്തതിനൊപ്പം അന്താരാഷ്ട്ര വിഷയങ്ങളിൽ ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടുകൾ അവർ പരസ്പരം പങ്കുവെക്കുകയും ചെയ്തു. കൂടാതെ, ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഫുവാദ് മുഹമ്മദ് ഹുസൈനുമായി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുരാജ്യങ്ങൾക്കും താൽപ്പര്യമുള്ള പൊതുവായ വിഷയങ്ങളും സംഭാഷണത്തിനിടെ ചർച്ചയായി. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ ചർച്ചകളെ വിലയിരുത്തുന്നത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Ajit Doval meets Saudi Foreign Minister

അജിത് ഡോവലും സൗദി വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി
M
MadhyamamSource Link
20 days ago