അജ്മാൻ- ഗ്ലോബൽ വില്ലേജ് ബസ് സർവിസ് പുനരാരംഭിച്ചു

അജ്മാൻ- ഗ്ലോബൽ വില്ലേജ് ബസ് സർവിസ് പുനരാരംഭിച്ചു

അജ്മാന്‍: അജ്മാനില്‍ നിന്ന് ദുബൈയിലെ ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവിസ് പുനരാരംഭിച്ചു. അനിശ്ചിതത്വങ്ങൾക്ക് താൽകാലിക വിട നൽകിയതോടെ 30ാം സീസണിനായി ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നിരിക്കുകയാണ്. ദുബൈയിലെ ഏറ്റവും മികച്ച വിനോദ ആകർഷണങ്ങളിൽ ഒന്നായ ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകരുടെ ഗതാഗത മാർഗങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അജ്മാനിലെ അൽ മുസല്ല സ്റ്റേഷനിൽ നിന്ന് ബസ് സർവീസ് പുനരാരംഭിച്ചതെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. പ്രവൃത്തി ദിനങ്ങളില്‍ ഉച്ചക്ക് 2.15, വൈകീട്ട് 4.45, 6.15 എന്നീ സമയങ്ങളില്‍ അജ്മാനില്‍ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് ബസ് പുറപ്പെടും. ഗ്ലോബല്‍ വില്ലേജില്‍ നിന്ന് വൈകീട്ട് 3.45, 10.30, 12.30 അജ്മാനിലേക്ക് തിരിച്ചു ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും. വാരാന്ത്യത്തില്‍ ഗ്ലോബല്‍ വില്ലേജില്‍ നിന്നും അജ്മാനിലേക്ക് പുറപ്പെടുന്ന അവസാനത്തെ ബസിന്‍റെ സമയത്തില്‍ മാറ്റമുണ്ട്. രാത്രി 1.30 നാണ് അവസാനത്തെ ബസ് അജ്മാനിലേക്ക് തിരിക്കുക. ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക് 25 ദിര്‍ഹമായിരിക്കുമെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അധികൃതര്‍ വ്യക്തമാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അജ്മാൻ- ഗ്ലോബൽ വില്ലേജ് ബസ് സർവിസ് പുനരാരംഭിച്ചു — Madhyama… | Boolokam