Posted On date_range 28 March 2026 8:49 AM IST Updated On date_range 28 March 2026 8:49 AM IST അജ്മാനിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് text_fields bookmark_border camera_alt മഴയെ തുടർന്ന് അജ്മാനിൽ രൂപപ്പെട്ട വെള്ളക്കെട്ട് അജ്മാൻ: വ്യാഴാഴ്ച രാത്രിയിൽ അജ്മാനിലുണ്ടായ ശക്തമായ മഴ ജനജീവിതത്തെ ബാധിച്ചു. രാത്രി ഇടിമിന്നലോട് കൂടി ആരംഭിച്ച ശക്തമായ മഴയെ തുടർന്ന് വിവിധയിടങ്ങളിൽ വെള്ളക്കെട്ടുകൾക്ക് രൂപപ്പെട്ടു. അജ്മാൻ സിറ്റി സെന്‍ററിന് മുൻ വശത്തെ ഇത്തിഹാദ് റോഡ്, ഹമീദിയ റോഡ്, അൽ ബദർ സ്ട്രീറ്റ് തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിലായി. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് അജ്മാനിലെ നിരവധി പള്ളികളിൽ വെള്ളിയാഴ്ച ജുമുഅ ഒഴിവാക്കിയിരുന്നു. കനത്ത മഴ കാരണം പള്ളികളിൽ എത്തിച്ചേരാൻ പ്രയാസമുണ്ടെങ്കിലോ അല്ലെങ്കിൽ അറ്റകുറ്റപ്പണികൾക്കായി പള്ളി അടച്ചിട്ടിട്ടുണ്ടെങ്കിലോ വീട്ടിൽ ദുഹ്ർ നമസ്കരിക്കാൻ അധികൃതർ വിശ്വാസികളോട് നിർദേശിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Waterlogging in many places in Ajman
