കുവൈത്ത് സിറ്റി: പ്രതിസന്ധികളെ നേരിടാൻ അടിസ്ഥാന സൗകര്യ വികസനം വർധിപ്പിക്കുന്നതിനെക്കുറിച്ച് നാഷണൽ ക്രൈസിസ് മാനേജ്‌മെന്റ് സെന്റർ (അമാൻ) സംഘവും പൊതുമരാമത്തും ചർച്ച നടത്തി. അടിസ്ഥാന സൗകര്യ വികസനം വർധിപ്പിക്കൽ, അടിയന്തര പ്രതികരണ കാര്യക്ഷമത മെച്ചപ്പെടുത്തൽ, പ്രതിസന്ധികളുടെ ആഘാതങ്ങൾ കുറക്കൽ, സേവന തുടർച്ച ഉറപ്പാക്കൽ എന്നിവ ചർച്ചയിൽ വന്നു. ആക്ടിംഗ് അണ്ടർസെക്രട്ടറി ഈദ് അൽ റാഷിദിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പൊതുമരാമത്ത് പ്രതിനിധികൾ, മന്ത്രാലയ ഉദ്യോഗസ്ഥർ, അമാൻ ടീമിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. അടിസ്ഥാന സൗകര്യങ്ങളെയും അവശ്യ സേവനങ്ങളെയും ബാധിക്കുന്ന അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായി പ്രവർത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത് യോഗം വിലയിരുത്തി. അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള കഴിവുകൾ, സുപ്രധാന പദ്ധതികളുടെ സന്നദ്ധത വർധിപ്പിക്കുന്നതിനുള്ള വഴികൾ എന്നിവയും ചർച്ചകളിൽ അവലോകനം ചെയ്തു.

അടിസ്ഥാന സൗകര്യ വികസനം; അമാനും പൊതുമരാമത്തും ചർച്ച നടത്തി
M
MadhyamamSource Link
17 days ago