കക്കോടി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താമെന്ന വാക്കുപാലിച്ച് ഷാഫി പറമ്പിൽ എം.പി. എലത്തൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി വിദ്യ ബാലകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഏപ്രിൽ ഒന്നിന് ഷാഫി പറമ്പിൽ എം.പി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്താൻ പറ്റിയില്ല. ഇതിൽ ഖേദം പ്രകടിപ്പിച്ച ഷാഫി പറമ്പിൽ എന്തു തിരക്കുണ്ടായാലും ഏപ്രിൽ ഏഴിന് രാവിലെ താൻ പ്രചാരണത്തിന് എത്തുമെന്ന് സ്ഥാനാർഥി വിദ്യ ബാലകൃഷ്ണനെയും നേതാക്കളെയും അറിയിച്ചു. തിരുമ്പാടിയിലെ പ്രചാരണം കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെ കക്കോടിയിൽ എത്തി റോഡ് ഷോയിൽ പങ്കെടുത്തു. എലത്തൂർ ഇത്തവണ ഐക്യജനാധിപത്യ ചേരിയോടപ്പമാണെന്നും വിദ്യ മികച്ച വിജയം നേടുമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഷാഫി പറമ്പിൽ പറഞ്ഞു. കേരളത്തിൽ യു.ഡി.എഫ് തരംഗമാണ്. പുതുയുഗപ്പിറവിയിൽ ഇത്തവണ എലത്തൂർ കൂടി വരുന്നതോടടെ മണ്ഡലത്തിലെ വികസന മുരടിപ്പിന് ഉൾപ്പെടെ പരിഹാരമാകുമെന്നും ഷാഫി പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

അണികളിൽ ആവേശത്തിരയുയർത്തി ഷാഫി പറമ്പിലിന്‍റെ റോഡ് ഷോ
M
MadhyamamSource Link
about 1 month ago