Posted On date_range 22 March 2026 5:14 PM IST Updated On date_range 22 March 2026 5:14 PM IST അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രം; ദിലീഷ് പോത്തന്‍റെ നായകന്മാരായി മോഹൻലാലും ആസിഫ് അലിയും text_fields bookmark_border camera_alt മോഹൻലാൽ, ദിലീഷ് പോത്തൻ, ആസിഫ് അലി മലയാള സിനിമക്ക് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ . തന്‍റെ അഭിനയ മികവുകൊണ്ട് മാത്രമല്ല മൂല്യമുള്ള സിനിമാ സൃഷ്ടികൾകൊണ്ടും 'ദിലീഷ് പോത്തൻ സിനിമകൾ' എന്നൊരു ബ്രാന്‍റ് നേം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം , തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ ചിത്രങ്ങൾ ഏറെ നിരൂപക പ്രശംസ നേടിയവയായിരുന്നു. നീണ്ടൊരു ഇടവേളക്ക് ശേഷം ദിലീഷ് പോത്തന്‍ പുത്തൻ സിനിമയുമായി തിരിച്ചെത്തുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകന്‍ എന്നാണ് റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ ആസിഫ് അലിയും ഒരു പ്രധാന വേഷത്തിലെത്തും. ദിലീഷ് പോത്തന്‍റെ കരിയറിലെ ആദ്യ ഹൊറർ ചിത്രമാണ് ഒരുങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്. 2027ൽ ചിത്രീകരണം ആരംഭിക്കും. 2026ൽ മോഹൻലാൽ നായകനായെത്തുന്ന അനേകം ചിത്രങ്ങൾ പുറത്തു വരാനുണ്ട്. തരുണ്‍ മൂര്‍ത്തിയൊരുക്കുന്ന എല്‍ 366 ന്റെ ഷൂട്ടിങിലാണ് മോഹന്‍ലാല്‍. അതേസമയം ദൃശ്യം 3 തിയറ്റിലെത്താൻ ഒരുങ്ങുകയാണ്. ഏപ്രില്‍ രണ്ടിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - A big film is in the works; Mohanlal and Asif Ali will be the heroes of Dileesh Pothen

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രം; ദിലീഷ് പോത്തന്‍റെ നായകന്മാരായി മോഹൻലാലും ആസിഫ് അലിയും
M
MadhyamamSource Link
about 2 months ago