അനുകൂല തരംഗം, യു.ഡി.എഫ് അധികാരത്തിൽ വരും -കെ.സി. വേണുഗോപാൽ

അനുകൂല തരംഗം, യു.ഡി.എഫ് അധികാരത്തിൽ വരും -കെ.സി. വേണുഗോപാൽ

M
MadhyamamSource Link
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് കെ.സി. വേണുഗോപാൽ എം.പി. മെല്ലെ മെല്ലെ തുടങ്ങിയ യു.ഡി.എഫ് അനുകൂല കാറ്റ് തരംഗമാകും. കുറച്ച് സമയം തന്നാൽ യു.ഡി.എഫിനെ തോൽപിക്കാമെന്ന് കരുതേണ്ട. എല്ലാ തെരഞ്ഞെടുപ്പ് കൺവെൻഷനിലും വലിയ ജനപങ്കാളിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. വട്ടിയൂർക്കാവിന് മന്ത്രിയുണ്ടാക്കും. ട്രഷറി ബെഞ്ചിനെ നയിക്കുന്നവരിൽ ഒരാളാവും കെ. മുരളീധരൻ. കേവലം ഒരു എം.എൽ.എയെ ആയിരിക്കില്ല വട്ടിയൂർക്കാവിന് ലഭിക്കാൻ പോകുന്നത്. ജീവൻ രക്ഷിക്കുന്ന ആശുപത്രികൾ, ആളെ കൊല്ലുന്ന ആശുപത്രികളായി. വിദ്യാഭ്യാസത്തിൽ ആരും നാട്ടിൽ ഇല്ല. എല്ലാവരും വിദേശത്തേക്കാണ് പോകുന്നത്. പാർട്ടിയിലെ വേണ്ടപ്പെട്ടവർക്ക് പിൻവാതിൽ വഴി നിയമനം നടത്തുന്നു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി-സി.പിഎം ഡീൽ ഉണ്ട്. ബി.ജെ.പിക്ക് ഏറ്റവും ശക്തിയുള്ള മണ്ഡലങ്ങളിൽ സി.പി.എം വിജയിക്കാൻ സ്ഥാനാർഥികളെ അഡ്ജസ്റ്റ് ചെയ്തു. നേരെ തിരിച്ചും അഡ്ജസ്റ്റ് നടത്തുന്നുണ്ട്. പിണറായി വിജയൻ എൻ.ഡി.ടി.വിയിൽ നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധിയെ ബി.ജെ.പി ഏജന്റ് എന്ന് പറഞ്ഞു. ബി.ജെ.പിക്ക് വേണ്ടി നാക്ക് വാടകക്ക് എടുത്ത് സംസാരിക്കുന്നവരായി കേരളത്തിന്റെ മുഖ്യമന്ത്രി മാറരുത്. നാല് വോട്ടിന് വേണ്ടി സി.പി.എം ബി.ജെ.പിക്ക് പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നയാ പൈസ കൈയിൽ ഇല്ലാതെ യാത്ര ചെയ്യാൻ അവസരമുണ്ടാക്കും. സഖാക്കൾ അത് കളിയാക്കും. അത് കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിലാക്കാനല്ല. ജൂൺ മുതൽ ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കും. കോളജിൽ പോകുന്ന പൊൺകുട്ടികൾക്ക് 1000 രൂപ നൽകുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അനുകൂല തരംഗം, യു.ഡി.എഫ് അധികാരത്തിൽ വരും -കെ.സി. വേണുഗോപാൽ… | Boolokam