മനാമ: തുർക്കിയിൽ നടന്ന മൂന്നാമത് അന്താരാഷ്ട്ര മികച്ച സ്നൈപ്പർ ടീം മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ടീം (ബി.ഡി.എഫ്). നേട്ടത്തെത്തിൽ റോയൽ സ്പെഷ്യൽ ബറ്റാലിയൻ 83 കമാൻഡർക്ക് മിലിട്ടറി സ്പോർട്സ് അസോസിയേഷൻ ഡയറക്ടർ അഭിനന്ദനം അറിയിച്ചു. ലോകത്തിലെ പ്രഗത്ഭരായ സൈനിക ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ് ബഹ്‌റൈൻ ടീം വെങ്കല മെഡൽ സ്വന്തമാക്കിയത്. രാജ്യത്തിന്റെ പരമോന്നത കമാൻഡർ കൂടിയായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിരന്തരമായ പിന്തുണയും മാർഗനിർദേശവുമാണ് ഇത്തരമൊരു വലിയ വിജയത്തിന് പിന്നിലെന്ന് മിലിട്ടറി സ്പോർട്സ് അസോസിയേഷൻ ഡയറക്ടർ പ്രസ്താവിച്ചു. പ്രൊഫഷണൽ മികവുള്ള അന്താരാഷ്ട്ര ടീമുകളോടാണ് ബഹ്‌റൈൻ താരങ്ങൾ പോരാടിയത്. ടീമിലെ ഓരോ അംഗത്തിന്റെയും കഠിനാധ്വാനവും രാജ്യത്തിന്റെ പതാക ഉയരങ്ങളിൽ എത്തിക്കാനുള്ള തീവ്രമായ ആഗ്രഹവുമാണ് ഈ വിജയത്തിന് ആധാരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര കായിക വേദികളിൽ ബഹ്‌റൈൻ സൈനികർ പുലർത്തുന്ന മികച്ച നിലവാരവും കഴിവും തെളിയിക്കുന്നതാണ് തുർക്കിയിലെ ഈ വിജയം.

അന്താരാഷ്ട്ര സ്നൈപ്പർ മത്സരം: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിന് വെങ്കലം
M
MadhyamamSource Link
23 days ago