കോയമ്പത്തൂർ: വാൾപ്പാറ ചുരം വളവിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ 20ലധികം പേരാണ് ഇവിടെ വാഹനാപകടങ്ങളിൽ പെട്ട് മരിച്ചിട്ടുള്ളത്. 40ലധികം ഹെയർ പിൻ വളവുകളുള്ള വാൾപ്പാറ മലയോര പാതയിലൂടെ സഞ്ചരിക്കു മ്പോൾ ജാഗ്രത പുലർത്തമെന്ന നിർദേശം നൽകാറുണ്ടെങ്കിലും അപകടങ്ങൾക്ക് കുറവുണ്ടായിട്ടില്ല. അപകടമൊഴിവാക്കാൻ വാഹനങ്ങൾ ശ്രദ്ധാപൂർവം ഓടിക്കണമെന്ന് പൊലീസ് നിരന്തരം ഉണർത്തുന്നതായി അധികൃതർ പറഞ്ഞു. ഊട്ടിക്കും കൊടൈക്കനാലിനും പിന്നിൽ കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാണ് വാൾപ്പാറ. പ്രകൃതി സൗന്ദര്യം, വന്യജീവികൾ, തേയിലത്തോട്ടങ്ങൾ എന്നിവ ആസ്വദിക്കാനാണ് വിനോദസഞ്ചാരികൾ എത്തുന്നത്. വാൾപ്പാറയിൽനിന്ന് ആളിയാറിലേക്കുള്ള റോഡിൽ 40 ഹെയർപിൻ വളവുകളുണ്ട്. ഇരുചക്ര വാഹനങ്ങൾ മുതൽ ഹെവി വാഹനങ്ങൾ വരെ ഈ മലയോര പാതയിലൂടെ കടന്നുപോകുന്നു. ബദൽ റോഡുകളില്ലാത്തതിനാൽ, ഗതാഗത വകുപ്പ് റോഡുകൾ വീതി കൂട്ടിയിട്ടുണ്ട്. എന്നിരുന്നാലും ഹെയർ പിൻ വളവുകൾക്കിടയിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോഴും മുന്നിലുള്ള വാഹനങ്ങളെ മറികടക്കുമ്പോഴും അപകടങ്ങൾക്കുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞ ദിവസം വാൾപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്ക് പോവുകയാ യിരുന്ന ലോറി പതിനൊന്നാം വളവിൽ മറികടക്കാൻ ശ്രമിച്ച ടൂറിസ്റ്റ് വാനുമായി ഇടിച്ചിരുന്നു. ഇത് ഗതാഗത തടസ്സത്തിന് കാരണമായി. 2022 നവംബറിലുണ്ടായ ബസപകടത്തിൽ ഇവിടെ ഏഴുപേർ മരിച്ചിരുന്നു.

അപകടം തുടർക്കഥയായി വാൽപ്പാറ; എട്ട് വർഷത്തിനിടെ 20ലധികം ജീവൻ പൊലിഞ്ഞു
M
MadhyamamSource Link
22 days ago