മസ്കത്ത്: സുൽത്താനേറ്റിലെ അസ്ഥിര കാലാവസ്ഥാ സാഹചര്യത്തെ തുടർന്ന്, റോയൽ ഹോസ്പിറ്റൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ നിശ്ചയിച്ചിരുന്ന ചില അപ്പോയിന്റ്മെന്റുകൾ മാറ്റിവെച്ചു. ഹാജരാകാൻ കഴിയാത്ത രോഗികളുടെ അപ്പോയിന്റ്മെന്റുകളാണ് മാറ്റിവെച്ചത്. ആശുപത്രിയിലെ മറ്റ് എല്ലാ സേവനങ്ങളും സാധാരണ നിലയിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. മാറ്റിവെച്ച അപ്പോയിന്റ്മെന്റുകൾ സംബന്ധിച്ച് ബന്ധപ്പെട്ട രോഗികളുമായി ആശുപത്രി അധികൃതർ പിന്നീട് ബന്ധപ്പെടും. പ്രവൃത്തി സമയങ്ങളിൽ 90669066 എന്ന വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാനും രോഗികൾക്ക് സൗകര്യമുണ്ട്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

അപോയ്മെന്റുകൾ മാറ്റിവെച്ച് റോയൽ ഹോസ്പിറ്റൽ
M
MadhyamamSource Link
about 2 months ago