അപ്പാനി ശരത്ത് വീണ്ടും അരങ്ങിൽ; 'തുടരണമീ വിജയഗാഥ' അവതരിപ്പിച്ചു

അപ്പാനി ശരത്ത് വീണ്ടും അരങ്ങിൽ; 'തുടരണമീ വിജയഗാഥ' അവതരിപ്പിച്ചു

M
MadhyamamSource Link
കൊച്ചി: നടൻ അപ്പാനി ശരത്ത് വീണ്ടും അരങ്ങിൽ എത്തി. താരം പ്രധാന കഥാപാത്രമായി അഭിനയിച്ച 'തുടരണമീ വിജയഗാഥ' എന്ന നടകം അരങ്ങിൽ അവതരിപ്പിച്ചു. കേരളീയ പുരോഗമന മുന്നേറ്റങ്ങളുടെ ചരിത്ര സാക്ഷ്യവും പുതുകാല വികസനവും ആവിഷ്കരിക്കുന്ന തുടരണമീ വിജയഗാഥയുടെ അവതരണത്തിന്റെ പോസ്റ്റർ ചലച്ചിത്ര സംവിധായകൻ ടി.വി. ചന്ദ്രൻ, ഡോ. പ്രമോദ് പയ്യന്നൂരിന്റെയും അഭിനേതാക്കളുടെയും സാന്നിദ്ധ്യത്തിൽ കവയിത്രി റോസ് മേരിക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു. കണ്ണൂർ ധർമ്മടത്ത് ഒരുക്കിയ മെഗാ ഇവന്റിലാണ് ചലച്ചിത്ര-നാടക, നൃത്ത, സംഗീത, കളരി മേഖലകളിലെ പ്രതിഭകൾ ഒന്നിക്കുന്ന ദൃശ്യാവതരണം അവതരിപ്പിച്ചത്. 20 മിനുട്ട് ദൈർഘ്യത്തിലായിരുന്നു അവതരണം. പ്രേക്ഷകർക്ക് നാടക പ്രയോക്താവും ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂരിന്റെ ആശയവും ആവിഷ്കാരവും മുൻനിർത്തിയാണ് തുടരണമീ വിജയഗാഥയുടെ ദൃശ്യാവതരണം നടന്നത്. നിലമ്പൂർ ആയിഷ, അപ്പാനി ശരത്ത്, സിതാര ബാലകൃഷ്ണൻ, മധുപാൽ, സന്തോഷ് കീഴാറ്റൂർ, ഇർഷാദ്, കുഞ്ഞികൃഷ്‌ണൻ മാസ്റ്റർ, പ്രൊഫ. അലിയാർ, ഗിരിജാ സുരേന്ദ്രൻ, ഭാഗ്യലക്ഷ്മി, സ്റ്റീനാ രാജ്, ഗുരു പ്രസാദ്, ഗായത്രി വർഷ, അജിൻ, ഫിദ, ആദിത്യ തുടങ്ങി അറുപത്തഞ്ചോളം അഭിനേതാക്കൾ വേദിയിലെത്തി. തിയറ്റർ ടെക്സ്റ്റ് -രാജ് മോഹൻ നീലേശ്വരം, സ്ക്രീൻ ദൃശ്യ സംയോജനം -ശാന്തി കൃഷ്‌ണ കണ്ണോത്ത്, ഗ്രാഫിക്സ് -പ്രസാദ് എഡ്‌വേഡ്‌. ജിജി കുട്ടൻ, അനു പ്രവീൺ, സുനിൽ കുടവട്ടൂർ, സനൂപ്, സുരേഷ് ചെമ്മനാട്, സൂര്യ ശ്രീകുമാർ, ബിജു നാരായണൻ, അനു നായർ, തുടങ്ങിയവർ സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നു. ഈ ദൃശ്യാനുഭവം ഫിക്ഷൻ സെഗ്‌മെന്റുകളായി നവമാധ്യമങ്ങൾ വഴി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എത്തും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അപ്പാനി ശരത്ത് വീണ്ടും അരങ്ങിൽ; 'തുടരണമീ വിജയഗാഥ' അവതരിപ്പി… | Boolokam