അബൂദബി, ഷാർജ, അജ്​മാൻ എമിറേറ്റുകളിൽ പാർക്കിങ്​ സൗജന്യം

അബൂദബി, ഷാർജ, അജ്​മാൻ എമിറേറ്റുകളിൽ പാർക്കിങ്​ സൗജന്യം

M
MadhyamamSource Link
അബൂദബി: ചെറിയ ​പെരുന്നാൾ അവധി ദിനങ്ങളിൽ അബൂദബിയിലും ഷാർജയിലും അജ്​മാനിലും സൗജന്യ പാർക്കിങ് ​ പ്രഖ്യാപിച്ചു. അബൂദബിയിൽ ദർബ്​ ടോളുകൾ ഒഴിവാക്കിയതായി ക്യൂ മൊബിലിറ്റി അറിയിച്ചു. മുസഫ എം18 ഭാഗത്ത്​ ട്രക്ക്​ പാർക്കിങ്​ ഫീസും നൽകേണ്ടതില്ല. മാർച്ച്​ 19 മുതൽ 22 വരെയാണ്​ ഇളവ്​. മാർച്ച് 23 മുതൽ പാർക്കിങ്​ സാധാരണ പോലെ തുടരും. ​ ഐ.ടി.സിയുടെ കസ്റ്റർ ഹാപ്പിനസ്​ സെന്‍ററുകൾ വ്യാഴം മുതൽ ഞായർ വരെ പ്രവർത്തിക്കില്ല. അതേസമയം, ഓൺലൈൻ സർവിസുകൾ തടസ്സമില്ലാതെ തുടരും. ഷാർജ മുനിസിപ്പാലിറ്റിയാണ്​ എമിറേറ്റിൽ പാർക്കിങ്​ ഫീസിൽ ഇളവ്​ പ്രഖ്യാപിച്ചത്​. സ്മാർക്ക്​ പാർക്കിങ്​ മേഖലകൾക്ക്​ ഇളവ്​ ബാധകമല്ല. പ്രവൃത്തി ദിനങ്ങളിലും പൊതു അവധി ദിനങ്ങളിൽ ഇവിടെ പാർക്കിങ്​ ഫീസ്​ ഇടാക്കുന്നത്​ തുടരും. നീല നിറമുള്ള സൂചന ബോർഡുകൾ സ്ഥാപിച്ച പാർക്കിങ്​ സ്ഥലങ്ങളിലാണ്​ പണമടച്ചുള്ള പാർക്കിങ്​ സേവനം തുടരുന്നത്​. പിഴ ഒഴിവാക്കുന്നതിനായി ഇക്കാര്യം ​ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. ബുധനാഴ്ച ദുബൈയിലും പെരുന്നാൾ അവധി ദിനങ്ങളിൽ ​പാർക്കിങ്​ ഫീസിൽ ഇളവ്​ പ്രഖ്യാപിച്ചിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അബൂദബി, ഷാർജ, അജ്​മാൻ എമിറേറ്റുകളിൽ പാർക്കിങ്​ സൗജന്യം — Ma… | Boolokam