അബൂദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ട് മരണം

അബൂദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ട് മരണം

M
MadhyamamSource Link
അബൂദബി: ഇറാനിൽ നിന്നുള്ള മിസൈൽ വിജയകരമായി തടഞ്ഞതിനു പിന്നാലെ അവശിഷ്ടങ്ങൾ വീണ് അബൂദബിയിൽ രണ്ട് മരണം. സ്വയ്ഹാൻ സ്ട്രീറ്റിലെ സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മിസൈൽ പ്രതിരോധ സംവിധാനം ആകാശത്ത് വെച്ചുതന്നെ മിസൈൽ തകർത്തു. ഇതിന്റെ അവശിഷ്ടങ്ങളാണ് സ്ട്രീറ്റിൽ വീണത്. സംഭവത്തെ തുടർന്ന് നിരവധി വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ തേടുകയും വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അബൂദബി മീഡിയ ഓഫിസ് പ്രസ്താവനയിൽ അഭ്യർഥിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അബൂദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ട് മരണം — Madhyamam | B… | Boolokam