ത്വാഇഫ്: പത്തനംതിട്ട അടൂർ സ്വദേശിയായ അഭിലാഷ് വർഗീസിന് ത്വാഇഫ്-തുറബ കെ.എം.സി.സി യൂനിറ്റ് യാത്രയയപ്പ് നൽകി. കഴിഞ്ഞ 10 വർഷമായി തുറബയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇദ്ദേഹം. പ്രവാസലോകത്തെ ഔദ്യോഗിക ജീവിതത്തോടൊപ്പം തന്നെ പ്രദേശത്തെ കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. കൂടാതെ മലയാളി സമാജം ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യാത്രയയപ്പ് യോഗം അബ്ബാസ് ബഡേരി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം അരീക്കോട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആതുരസേവന രംഗത്ത് അഭിലാഷ് വർഗീസ് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ മലയാളി പ്രവാസികൾക്ക് എന്നും വലിയ ആശ്വാസമായിരുന്നുവെന്നും അദ്ദേഹത്തിെൻറ സേവനങ്ങൾ എക്കാലവും നന്ദിയോടെ സ്മരിക്കപ്പെടുമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അലീഗർ കോഴിക്കോട്, റാഷിദ് (കുട്ടാപ്പു പട്ടണംകുണ്ട്), അബ്ദുൽ ഹമീദ് താഴേക്കോട്, അബ്ദുൽ റസാഖ് വിഴിഞ്ഞം, അജ്മൽ കരുവാരക്കുണ്ട്, റംഷീദ് താനൂർ, ആരിഫ് താനൂർ, സിദ്ദിഖ് താനൂർ, ഷൗക്കത്ത് കരുവാരക്കുണ്ട്, ഷമീർ ചേളാരി, നിസാം ആലപ്പുഴ എന്നിവർ സംസാരിച്ചു. അഭിലാഷ് വർഗീസ് മറുപടി പ്രസംഗം നടത്തി. യൂനിറ്റ് ജനറൽ സെക്രട്ടറി സക്കീർ കീഴാറ്റൂർ സ്വാഗതവും ട്രഷറർ അബ്ദുൽ മജീദ് താഴേക്കോട് നന്ദിയും പറഞ്ഞു.

അഭിലാഷ് വർഗീസിന് തുറബ കെ.എം.സി.സി യാത്രയയപ്പ് നൽകി
M
MadhyamamSource Link
about 1 month ago