അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങിൽ ഹൈദരാബാദിന് ഹിമാലയൻ സ്കോർ

അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങിൽ ഹൈദരാബാദിന് ഹിമാലയൻ സ്കോർ

ഹൈദരാബാദ് : ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസ് ബൗളർമാരെ കാഴ്ചക്കാരാക്കി അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്. എതിർ ബൗളർമാരെ മൈതാനത്തിന്റെ നാനാഭാഗത്തേക്കും സിക്സറുകൾക്ക് തൂക്കിയ അഭിഷേക് (68 പന്തിൽ 135*) തകർത്താടിയപ്പോൾ, സൺറൈസേഴ്‌സ് ഹൈദരാബാദ് പടുത്തുയർത്തിയത് 2 വിക്കറ്റ് നഷ്ടത്തിൽ 242 റൺസെന്ന ഹിമാലയൻ സ്കോർ. 47 പന്തിൽ സെഞ്ചുറി തികച്ച അഭിഷേകിന്റെ ഇന്നിങ്‌സിൽ 10 ഫോറുകളും 10 പടുകൂറ്റൻ സിക്സറുകളുമാണ് ഉൾപ്പെട്ടത്. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഡൽഹി ക്യാപ്റ്റൻ അക്സർ പട്ടേലിന്റെ കണക്കുകൂട്ടലുകളെല്ലാം തുടക്കം മുതലേ തെറ്റി. ട്രാവിസ് ഹെഡിനെ (37) കൂട്ടുപിടിച്ച് ഓപ്പണിങ് വിക്കറ്റിൽ 97 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. ഹെഡ് മടങ്ങിയെങ്കിലും മൂന്നാം നമ്പറിലെത്തിയ ഇഷാൻ കിഷനും (25) ആഞ്ഞടിച്ചതോടെ റൺറേറ്റ് കുതിച്ചു. മധ്യ ഓവറുകളിൽ അഭിഷേക് നൽകിയ ക്യാച്ച് നിതീഷ് റാണ കൈവിട്ടത് ഡൽഹിക്ക് കനത്ത തിരിച്ചടിയായി. ജീവൻ തിരിച്ചുകിട്ടിയ അഭിഷേക് പിന്നീട് സംഹാരരൂപം പൂണ്ടപ്പോൾ സ്കോർ ബോർഡ് റോക്കറ്റ് വേഗത്തിൽ ചലിച്ചു. അവസാന ഓവറുകളിൽ ക്രീസിലെത്തിയ ഹെൻറിച്ച് ക്ലാസൻ വെറും 13 പന്തിൽ 37 റൺസുമായി ഫിനിഷിംഗ് ഗംഭീരമാക്കി. മറുപടി ബാറ്റിംഗിനിറങ്ങുന്ന ഡൽഹിക്ക് മുന്നിൽ വലിയൊരു വെല്ലുവിളിയാണ് സൺറൈസേഴ്‌സ് ഉയർത്തിയിരിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങിൽ ഹൈദരാബാദിന് ഹിമാലയൻ… | Boolokam