അമിത ശബ്​ദവും മോടികൂട്ടലും; 251 വാഹനങ്ങൾ പിടിയിൽ

അമിത ശബ്​ദവും മോടികൂട്ടലും; 251 വാഹനങ്ങൾ പിടിയിൽ

M
MadhyamamSource Link
ദുബൈ: റാമദാൻ ആരംഭിച്ചതിനു ശേഷം എമിറേറ്റിൽ അനധികൃത ശബ്​ദവും മോടികൂട്ടലും ​കണ്ടെത്തിയതിനെ തുടർന്ന്​ 251വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബൈ പൊലീസ്​ അറിയിച്ചു. പൊതുസുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ്​ നടപടി സ്വീകരിച്ചതെന്ന്​ അധികൃതർ വ്യക്​തമാക്കി. വാഹനങ്ങളിൽ അനധികൃത എൻജിൻ മാറ്റം, എക്‌സോസ്റ്റ് സിസ്റ്റം മാറ്റം, അപകടകരമായ രീതിയിൽ ഡ്രൈവിങ്​ എന്നിവ മൂലം ഉയർന്ന ശബ്ദം ഉണ്ടാകുന്നതായും, ഇത് പ്രദേശവാസികളെ ബുദ്ധമുട്ടിക്കുകയും സുരക്ഷക്ക്​ വിഘാതമാവുകയും ചെയ്യുന്നതായി അസി. കമാൻഡർ ഇൻ ചീഫ് ഫോർ ഓപ്പറേഷൻസ് അഫേയേഴ്‌സ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്​റൂയി പറഞ്ഞു. ദുബൈ കാത്തുസൂക്ഷിക്കുന്ന നാഗരികമായ രീതികളെ പ്രതിഫലിപ്പിക്കുന്ന രീതിയല്ല ഇതെന്നും, ഇത്തരം പ്രവണതകൾക്കെതിരെ ശക്​തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു. ഇത്തരത്തിൽ റമദാനിൽ ആകെ 524 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്​. 220 കേസുകൾ അധിക ശബ്ദമുണ്ടാക്കിയ വാഹനങ്ങൾക്കും 304 കേസുകൾ അനധികൃതമായി മാറ്റം വരുത്തിയതിനുമാണ്​. ഡ്രൈവർമാർ നിയമങ്ങൾ പാലിക്കുകയും, അനാവശ്യ ശബ്ദം ഉണ്ടാക്കുന്ന പ്രവൃത്തികൾ ഒഴിവാക്കുകയും ചെയ്യണമെന്ന് മേജർ ജനറൽ അൽ മസ്​റൂയി ആവശ്യപ്പെട്ടു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമിത ശബ്​ദവും മോടികൂട്ടലും; 251 വാഹനങ്ങൾ പിടിയിൽ — Madhyama… | Boolokam