അമേരിക്കൻ ആധിപത്യത്തിനേറ്റ തിരിച്ചടി; വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഹമാസ്

അമേരിക്കൻ ആധിപത്യത്തിനേറ്റ തിരിച്ചടി; വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഹമാസ്

M
MadhyamamSource Link
Posted On date_range 8 April 2026 5:53 PM IST Updated On date_range 8 April 2026 5:53 PM IST അമേരിക്കൻ ആധിപത്യത്തിനേറ്റ തിരിച്ചടി; വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഹമാസ് text_fields bookmark_border ഗാസ സിറ്റി : ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ സംയുക്ത സൈനിക നീക്കം അവസാനിപ്പിച്ചുകൊണ്ടുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഹമാസ്. പശ്ചിമേഷ്യയിലെ അമേരിക്കൻ ആധിപത്യം അവസാനിപ്പിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് മുതിർന്ന ഹമാസ് നേതാവ് ബാസിം നഈം പ്രസ്താവനയിൽ പറഞ്ഞു. ഈ വെടിനിർത്തൽ മേഖലയിലെ അമേരിക്കൻ ഹെജിമണിയെ തകർക്കുന്നതിനായുള്ള നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്. ഇസ്രയേൽ എന്ന നിയമവിരുദ്ധ ഭരണകൂടത്തിന്റെ ആസന്നമായ തകർച്ചയ്ക്ക് ഇത് കളമൊരുക്കും.സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുമായി വിലകൊടുക്കാൻ തയ്യാറുള്ള സ്വതന്ത്ര ജനതയുടെ ഇച്ഛാശക്തിയാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. ഇറാനിലെ ജനങ്ങളെയും നേതൃത്വത്തെയും അഭിനന്ദിക്കുന്നതായും പോരാട്ടത്തിൽ വീരമൃത്യു വരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും ഹമാസ് വ്യക്തമാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  "Blow to American Hegemony": Hamas Welcomes Ceasefire Ending US-Israel Military Campaign Against Iran

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമേരിക്കൻ ആധിപത്യത്തിനേറ്റ തിരിച്ചടി; വെടിനിർത്തലിനെ സ്വാഗത… | Boolokam