Posted On date_range 20 April 2026 10:18 PM IST Updated On date_range 20 April 2026 10:18 PM IST അമ്മാവനെ തലക്കടിച്ച് കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ text_fields bookmark_border ചിറ്റൂർ: മദ്യലഹരിയിൽ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടർന്ന് 45കാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. വടകരപ്പതി കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാർ (45) കൊല്ലപ്പെട്ട കേസിൽ സഹോദരീപുത്രൻ പ്രഭാകരനാണ് (33) പിടിയിലായത്. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ഇതിന് മുമ്പ് പ്രഭാകരന്റെ വീട്ടിൽ വച്ച് ഇരുവരും ഒന്നിച്ച് മദ്യപിച്ചിരുന്നു. തുടർന്ന് ഭക്ഷണം കഴിക്കുന്നതിനിടെ വിളമ്പുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പ്രകോപിതനായ പ്രഭാകരന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശെന്തില്‍ കുമാറിന്റെ തലക്ക് അടിക്കുകയായിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Youth arrested in case of beheading of uncle

അമ്മാവനെ തലക്കടിച്ച് കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ
M
MadhyamamSource Link
20 days ago