പാലാ: മുണ്ടാങ്കലിൽനിന്ന് അഞ്ചു ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമീഷണർ എസ്. അശോക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മുണ്ടാങ്കൽ ഭാഗത്തെ വീട്ടിൽ പരിശോധന നടത്തിയത്. 13 ചാക്കുകളിലായാണ് നിരോധിത പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ബിഹാർ സ്വദേശിയായ പ്രതി മുഹമ്മദ് താഹിർ കഴിഞ്ഞദിവസം എക്സൈസ് വകുപ്പിന്റെ പിടിയിലായിരുന്നു. ഇയാൾ വർഷങ്ങളായി പാലായിൽ പ്രൈവറ്റ് സ്റ്റാൻഡിന് സമീപം പെട്ടിക്കട വാടകക്കെടുത്ത് നടത്തുകയായിരുന്നു. പ്രതിയുടെ വീട്ടിലും തുടർന്ന് പാലാ ടൗൺ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കടയിലും നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ കെ.ആർ രാംപ്രസാദ് നേതൃത്വം നൽകിയ പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ജെക്സി ജോസഫ്, പ്രിവന്റിവ് ഓഫിസർമാരായ കെ.എം. സുരേഷ് കുമാർ, പി. രതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അനന്തു കെ. ശിവൻ, രമേശ് കെ. രാമചന്ദ്രൻ, വുമൺ സിവിൽ എക്സൈസ് ഓഫിസർ പ്രിയ കെ. ദിവാകരൻ, ഡ്രൈവർ മുഹമ്മദ് ഹാരിസ് എന്നിവർ പങ്കെടുത്തു.

അഞ്ചു ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
M
MadhyamamSource Link
22 days ago