ബംഗളൂരു : വയനാട് ചൂരൽ മല മുണ്ടക്കൈ ദുരന്ത ബാധിതരായ നിർധന കുടുംബത്തിൽപ്പെട്ട അഞ്ചു വിദ്യാര്‍ഥികൾക്ക് ബാംഗ്ലൂർ എസ്.കെ.എസ്.എസ്.എഫ് ഈ വർഷം ഏർപ്പെടുത്തിയ അരലക്ഷം രൂപയുടെ ഉന്നതി എജുക്കേഷൻ സ്കോളർഷിപ് കൈമാറി. പ്രദേശത്തെ തീർത്തും അർഹരായ അഞ്ച് വിദ്യാര്‍ഥികൾക്ക് നൽകാനുള്ള തുക ബാംഗ്ലൂർ എസ്.കെ.എസ്.എസ്.എഫ് ട്രഷറർ ഷാജൽ സി.എച്ചില് നിന്നും ബത്തേരി ഇസ് ലാമിക് സെന്ററില്‍ നടന്ന ചടങ്ങിൽ വയനാട്ടിലെ സമസ്തയുടെ പോഷക സംഘടന നേതാക്കളുടെ സാന്നിധ്യത്തിൽ സമസ്ത താലൂക്ക് ജന സെക്രട്ടറി മുസ്തഫ ദാരിമി ഏറ്റുവാങ്ങി. 20 ഓളം വിദ്യാര്‍ഥികൾക്കായി അഞ്ചു ലക്ഷത്തോളം രൂപയുടെ സ്കോളർഷിപ് ഇതുവരെ നൽകാൻ കഴിഞ്ഞെന്നും തുടർന്നും അർഹരായ വിദ്യാർഥികളെ കണ്ടെത്തി സഹായിക്കുക എന്നതാണ് ഉന്നതി എജുക്കേഷൻ സ്കോളർഷിപ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും സി.എച്ച്. ഷാജൽ ബാംഗ്ലൂർ പറഞ്ഞു. എസ്.വൈ.എസ് വയനാട് ജില്ലാ ജോ. സെക്രട്ടറി മുഹമ്മദ് ദാരിമി വാകേരി, ശിഹാബ് തങ്ങൾ ഇസ് ലാമിക് അക്കാദമി സെക്രട്ടറി നൗഫൽ, എസ്.കെ.എസ്.എസ്.എഫ് വിഖായ കൺവീനർ ശനൂബ് കോളിയാടി തുടങ്ങിയവർ പങ്കെടുത്തു.

അരലക്ഷം രൂപയുടെ ഉന്നതി സ്കോളർഷിപ് കൈമാറി
M
MadhyamamSource Link
about 1 month ago