ബുറൈദ: ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു . ബുറൈദയിലെ അൽ നഖീൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്. സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗത്തെ പ്രമുഖരും ഖസിമിലെ നിരവധി പ്രവാസി കുടുംബങ്ങളും ഇഫ്താറിൽ ഒത്തുചേർന്നു. അമീസ് സ്വലാഹി കൊച്ചി ചടങ്ങിൽ റമദാൻ സന്ദേശം നൽകി. വൈസ് പ്രസിഡൻറ് അബ്ദുൽ റഹ്മാൻ കാപ്പാട് സ്വാഗതവും സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ നന്ദിയും പറഞ്ഞു. രക്ഷാധികാരി സക്കിർ പത്തറ, സെക്രട്ടറി പി.പി.എം. അശ്റഫ് കോഴിക്കോട്, ട്രഷറർ ഷിയാസ് കണിയാപുരം, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുജീബ് ഒതായി, അസീസ് കണ്ണൂർ, മുഹമ്മദ് അലി പുളിങ്കാവ്, സലൂബ് വേങ്ങര, നജു കുട്ടമ്പേരൂർ, സക്കിർ കുറ്റിപ്പുറം, അനിൽ ഹരിപ്പാട്, ലത്തീഫ് മംഗലാപുരം, സനോജ് പത്തിരിയാൽ, സുധീർ കായംകുളം, അനസ് ഹമീദ്, അജിത്, ജലീൽ, സുജിത്, അനി, അരുൺ, റോബിൻ, ഷഫീർ, മുനീർ, രാജേഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
