ദോഹ: പാക് ഷമാ സ്കൂൾ സംഘടിപ്പിച്ച നാലാമത് 'അൽ നൂർ' ഖുർആൻ മനഃപാഠ മത്സരത്തിൽ മികച്ച വിജയം കരസ്ഥമാക്കി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ സ്കൂളിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മത്സരത്തിൽ ഇസ്സ മറിയം (കെ.ജി), ആയിഷ സമ്രീൻ (ഗ്രേഡ് 7 - ലെവൽ 3), മുഹമ്മദ് അഫാൻ (ഗ്രേഡ് 11 - ലെവൽ 5)എന്നിവർ ഒന്നാം സ്ഥാനം നേടിയപ്പോൾ ഷെസ ഷെഫീഖ് അബ്ദുറഹ്മാൻ (കെ.ജി) വിധികർത്താക്കളുടെ പ്രത്യേക അംഗീകാരവും കരസ്ഥമാക്കി. വിദ്യാർഥികളുടെ മികവും ഖുർആൻ പാരായണത്തിലെ പ്രാവീണ്യവും മികച്ച വിജയം നേടാൻ സാധിച്ചു. വിദ്യാർഥികളുടെ പരിശ്രമത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമാണ് വിജയമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. അധ്യാപകരുടെ മാർഗനിർദേശങ്ങളും മാതാപിതാക്കളുടെ പിന്തുണയുമാണ് മികച്ച നേട്ടം കൈവരിക്കാൻ സഹായകമായതെന്നും അധികൃതർ വിശദീകരിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Shantiniketan School students emerge victorious in Al Noor Quran Competition

അൽ നൂർ ഖുർആൻ മത്സരത്തിൽ ശാന്തിനികേതൻ സ്കൂൾ വിദ്യാർഥികൾക്ക് വിജയം
M
MadhyamamSource Link
19 days ago