ആക്രമണം തുടരുന്നത് ഇസ്ലാമിക ലോകത്തെ ബാധിക്കും- ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി

ആക്രമണം തുടരുന്നത് ഇസ്ലാമിക ലോകത്തെ ബാധിക്കും- ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി

M
MadhyamamSource Link
കുവൈത്ത് സിറ്റി: ഇസ്ലാമിക, ജി.സി.സി ഐക്യത്തിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി മുഹമ്മദ് അൽ വാസ്മി. പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും നേരെയുള്ള ഏതൊരു ഭീഷണിയും വിശാലമായ ഇസ്ലാമിക ലോകത്തെ ബാധിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രിമാരുടെ സമ്മേളനത്തിന്റെ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.സി.സി രാജ്യങ്ങളോടും ജോർഡനോടും ഇറാന്റെ ശത്രുതാപരമായ നടപടികളെ കൗൺസിൽ അപലപിച്ചു. ഇത്തരം നടപടികൾ പിരിമുറുക്കങ്ങൾ വർധിപ്പിക്കുന്നതിനും സ്ഥിരതയെ ദുർബലപ്പെടുത്തുന്നതിനും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി. പള്ളി നിലവാരം, ഇമാം പരിശീലനം, തീവ്രവാദം നിരാകരിക്കൽ, മിതത്വം പ്രോത്സാഹിപ്പിക്കൽ എന്നിവയിലെ സഹകരണം യോഗം അവലോകനം ചെയ്തു. സൗദി ഇസ്ലാമിക കാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ ശൈഖ് അൽ വാസ്മി അധ്യക്ഷത വഹിച്ചു. കൃത്രിമബുദ്ധിയുടെയും ആധുനിക സാങ്കേതികവിദ്യകളുടെയും ഉപയോഗം ഉൾപ്പെടെ, ഔഖാഫ് മേഖല വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും സാമ്പത്തിക വികസനത്തിൽ അതിന്റെ സംഭാവന വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആക്രമണം തുടരുന്നത് ഇസ്ലാമിക ലോകത്തെ ബാധിക്കും- ഔഖാഫ്, ഇസ്ലാ… | Boolokam