അബൂദബി: ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ സ്വദേശിയായ സ്ത്രീയുടെ കുടുംബത്തെ അനുശോചനമറിയിച്ച് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. അലാ നാദിർ ഔനി മുശ്താഹ എന്ന സ്തീയാണ് ദിവസങ്ങൾക്ക് മുമ്പ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുടുംബത്തെ സന്ദർശിച്ച് പ്രസിഡന്‍റിന് വേണ്ടി നയതന്ത്രകാര്യ ഓഫീസ് ചെയർമാനും അബൂദബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഡോ. അഹമ്മദ് മുബാറക് അൽ മസ്റൂയിയാണ് അനുശോചനം രേഖപ്പെടുത്തിയത്. ഇറാന്റെ ഭീകരാക്രമണത്തിൽ മരണപ്പെട്ട അലാ മുശ്താഹക്ക് ദൈവത്തിന്റെ കരുണ ലഭിക്കട്ടെയെന്നും കുടുംബാംഗങ്ങൾക്ക് സഹനവും ആശ്വാസവും നൽകണമെന്നും അദ്ദേഹം പ്രാർത്ഥിച്ചു. യുവതിയുടെ പിതാവായ നാദിർ ഔനി, യു.എ.ഇ പ്രസിഡന്റിന്റെ കരുതലിനും പിന്തുണക്കും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ പിന്തുണ കുടുംബത്തിന് വലിയ ആശ്വാസമായതായി അദ്ദേഹം വ്യക്തമാക്കി.

ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന് പ്രസിഡന്‍റിന്‍റെ അനുശോചനം
M
MadhyamamSource Link
about 2 months ago