ആഗോള പ്രതിസന്ധിയിൽ വീണ് ഇന്ത്യൻ വിപണി; സെൻസെക്സ് 1200 പോയിന്റ് ഇടിഞ്ഞു

ആഗോള പ്രതിസന്ധിയിൽ വീണ് ഇന്ത്യൻ വിപണി; സെൻസെക്സ് 1200 പോയിന്റ് ഇടിഞ്ഞു

M
MadhyamamSource Link
മുംബൈ: പശ്ചിമേഷ്യയിൽ പ്രതിസന്ധി കനക്കുന്നതിനിടെ ആഗോള വിപണിയിലുണ്ടായ തിരിച്ചടി ഇന്ത്യൻ ഓഹരി വിപണികളെയും സമ്മർദ്ദത്തിലാക്കി. കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടതോടെ സെൻസെക്സ് 1200 പോയിന്റോളം ഇടിഞ്ഞു. രാവിലെ 11.31ഓടെ സെൻസെക്സ് 1,251 പോയിന്റ് ഇടിഞ്ഞ് 74,022.10 ലെത്തി. നിഫ്റ്റി 374 പോയിന്റ് ഇടിഞ്ഞ് 22,932.15ലുമെത്തി. ഇറാനിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഏപ്രിൽ ആറുവരെ നിർത്തിവെച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചെങ്കിലും രാജ്യങ്ങൾ തമ്മിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതാണ് വിപണിയെ പ്രതിസന്ധിയിലാക്കിയത്. രാമനവമിയെ തുടർന്ന് വ്യാഴാഴ്ച ഇന്ത്യൻ വിപണി അവധിയായിരുന്നു. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചതുമുതൽ ഇന്ത്യൻ ഓഹരിവിപണി വിൽപ്പന സമ്മർദ്ദം നേരിട്ടിരുന്നു. പശ്ചിമേഷ്യയിലെ പ്രതിസന്ധി ആഗോള വിപണിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഏഷ്യൻ വിപണികളിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. യു.എസ് വിപണിയും ചാഞ്ചാട്ടം നേരിടുന്നുണ്ട്. ​അതേസമയം, അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ​റെക്കോഡ് തകർച്ചയിലെത്തിയിരുന്നു. ഡോളറിന് 94.1575 ലാണ് രൂപയുടെ മൂല്യമെത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴേക്ക് പോകുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആഗോള പ്രതിസന്ധിയിൽ വീണ് ഇന്ത്യൻ വിപണി; സെൻസെക്സ് 1200 പോയിന… | Boolokam