കോതമംഗലം: കഴിഞ്ഞ 10 വർഷം സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളിൽ ഒരു നടപടിയും പിണറായി സർക്കാർ എടുത്തില്ലെന്ന് മറിയ ഉമ്മൻ. യു.ഡി.എഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്റെ വിജയത്തിനായി കോതമംഗലത്ത് സംഘടിപ്പിച്ച വനിതാ റോഡ് ഷോയുടെ സമാപന സമ്മേളനം മുൻസിപ്പൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇന്ദിര ഗ്യാരണ്ടിയിൽ അഞ്ചു പദ്ധതികളാണ് പ്രഖ്യാപിച്ചത്. അതിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും, പെൺകുട്ടികൾക്ക് പഠന കാലഘട്ടത്തിൽ ആയിരം രൂപയുടെ സ്റ്റൈപന്റും സ്ത്രീപക്ഷ പദ്ധതികളാണെന്നും മറിയ ഉമ്മൻ ചൂണ്ടിക്കാട്ടി. നിയോജകമണ്ഡലം ഇലക്ഷൻ കമ്മറ്റി ചെയർമാൻ ഷമീർ പനക്കൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ എ.ജി. ജോർജ്, കെ.പി. ബാബു, ഭാനുമതി രാജു, ജെസ്സി സാജു, ബാബു ഏലിയാസ്, ഇബ്രാഹിം കവലയിൽ, പി.കെ. മൊയ്തു, എം.എസ്. എൽദോസ്, അബു മൊയ്തീൻ, എ.ടി. പൗലോസ്, മാത്യു ജോസഫ്, പ്രിൻസ് വർക്കി, എ.സി. രാജശേഖരൻ, പി.സി. ജോർജ്, ബാബു പോൾ, വനിത പഞ്ചായത്ത് പ്രസിഡന്റുമാരായ സംഗീത പ്രതീഷ്, ബിന്ദു ജോർജ്, റീന ജോഷി, മേരി കുര്യാക്കോസ്, സനീറ നസീർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ല പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, കൗൺസിലർമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നടത്തിയ റോഡ് ഷോയിൽ നൂറ്ക്കണക്കിന് വനിതകൾ അണിനിരന്നു.
