ആഘോഷവേളകളിലെ വെടിവെപ്പ്: കർശന മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

ആഘോഷവേളകളിലെ വെടിവെപ്പ്: കർശന മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

M
MadhyamamSource Link
മസ്‌കത്ത്: സാമൂഹികവും മതപരവുമായ ആഘോഷങ്ങളുടെ ഭാഗമായി ആകാശത്തേക്ക് വെടിവെക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി). ഇത്തരം പ്രവണതകൾ രാജ്യത്തെ ആയുധ നിയമങ്ങളുടെ ലംഘനമാണെന്നും പൊതുജന സുരക്ഷക്ക് ഭീഷണിയാണെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷിതമായ ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആർ.ഒ.പി നടത്തുന്ന ബോധവൽകരണ കാമ്പയിനിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. ആഘോഷവേളകളിലും ഒത്തുചേരലുകളിലും വെടിയുതിർക്കുന്നത് 36/90 ആം നമ്പർ രാജകീയ വിളംബര പ്രകാരമുള്ള ആയുധ നിയമത്തിന്റെ ലംഘനമാണെന്ന് പൊലീസ് അറിയിച്ചു. ആകാശത്തേക്ക് പായിക്കുന്ന വെടിയുണ്ടകൾ അപ്രതീക്ഷിതമായി ജനവാസ മേഖലകളിൽ പതിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമായേക്കാം. കൂടാതെ ഇത് സ്വത്ത് നാശത്തിനുമിടയാക്കും. പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരം അപകടകരമായ ശീലങ്ങളിൽനിന്ന് പൗരന്മാരും താമസക്കാരും വിട്ടുനിൽക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആഘോഷവേളകളിലെ വെടിവെപ്പ്: കർശന മുന്നറിയിപ്പുമായി ഒമാൻ പൊലീസ്… | Boolokam