കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യസുരക്ഷയുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി ആടുകളെ ഇറക്കുമതി ചെയ്യുന്നതായി കുവൈത്തിലെ ലൈവ്‌സ്റ്റോക്ക് ട്രാൻസ്‌പോർട്ട് ആൻഡ് ട്രേഡിംഗ് കമ്പനി (കെ.എസ്.സി) അറിയിച്ചു. മേഖലയിലെ നിലവിലെ വെല്ലുവിളികൾ സമുദ്ര ഷിപ്പിംഗ് റൂട്ടുകളെ ബാധിക്കുന്നുണ്ടെന്ന് കമ്പനി പറഞ്ഞു. സർക്കാർ അധികാരികളുമായി ഏകോപിപ്പിച്ച് അടിയന്തര പദ്ധതി സജീവമാക്കിയിട്ടുണ്ടെന്നും കര, വ്യോമ തുറമുഖങ്ങൾ വഴി ഇറക്കുമതി വഴിതിരിച്ചുവിടുന്നത് സ്റ്റോക്കിന്റെ ലഭ്യത ഉറപ്പാക്കുമെന്നും വ്യക്തമാക്കി. രാജ്യത്തെ വിപണിയിൽ ആവശ്യമായ മാംസം ഇതുവഴി തടസ്സമില്ലാതെ നിറവേറ്റാനാകുമെന്നാണ് പ്രതീക്ഷ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
