BoolokamBoolokam
ആരാധകവൃന്ദത്തെ രഷ്ട്രീയ മുന്നേറ്റമാക്കി; നാലു പതിറ്റാണ്ടിന് ശേഷം എം.ജി.ആറിന്‍റെ വഴിയെ നടൻ വിജയ്

ആരാധകവൃന്ദത്തെ രഷ്ട്രീയ മുന്നേറ്റമാക്കി; നാലു പതിറ്റാണ്ടിന് ശേഷം എം.ജി.ആറിന്‍റെ വഴിയെ നടൻ വിജയ്

M
MadhyamamSource Link
Posted On date_range 4 May 2026 7:00 PM IST Updated On date_range 4 May 2026 7:00 PM IST ആരാധകവൃന്ദത്തെ രഷ്ട്രീയ മുന്നേറ്റമാക്കി; നാലു പതിറ്റാണ്ടിന് ശേഷം എം.ജി.ആറിന്‍റെ വഴിയെ നടൻ വിജയ് text_fields bookmark_border ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ട് എണ്ണൽ പുരോഗമിക്കുമ്പോൾ തമിഴകത്തെ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് നടൻ വിജയിയും അദ്ദേഹത്തിന്‍റെ പാർട്ടി തമിഴഗ വെട്രി കഴക(ടി.വി.കെ)വും. രാഷ്ട്രീയ നിരീക്ഷരകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കേവലം രണ്ടു വയസ്സ് മാത്രം പ്രായമുള്ള ടി.വി.കെ തമിഴ്നാട്ടിൽ സീറ്റുകൾ തൂത്തിവാരുന്ന കാഴ്ചായാണ് ദേശീയ രാഷ്ട്രീയം ഇന്ന് കണ്ടത്. മറ്റൊരർഥത്തിൽ പറഞ്ഞാൽ ആരാധകവൃന്ദത്തെ ഒരു രാഷ്ട്രീയ മുന്നേറ്റമാക്കി മാറ്റിയ മികച്ച നേതാവായി മാറി വിജയ്. രാഷ്ട്രീയക്കാരനായി മാറിയ നടൻ എം.ജി.ആറിന്‍റെ വഴിയിലൂടെയാണ് 49 വർഷത്തിനു ശേഷം മറ്റൊരു നടനായ വിജയിയുടെ തോരോട്ടം. 1977ൽ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു എം.ജി.ആറും അദ്ദേഹം രൂപീകരിച്ച എ.ഐ.എ.ഡി.എം.കെയും സീറ്റുകൾ തൂത്തുവാരി മുഖ്യമന്ത്രിയായത്. നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും മറ്റൊരു നേതാവിനും കഴിയാത്തതാണ് വിജയ് ഇപ്പോൾ തമിഴകത്ത് ‍യാഥാർഥ്യമാക്കിയിരിക്കുന്നത്. എം.ജി.ആറിന് ശേഷം സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ നടനാവും വിജയ്. എം.ജി.ആർ 1977ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി 1987ൽ മരിക്കുന്നതുവരെ ഒരു ദശാബ്ദക്കാലം തമിഴ്‌നാട് ഭരിച്ചു. വൻ ആരാധക പിന്തുണയുള്ള കമൽ ഹാസൻ അടക്കമുള്ളവർ പാർട്ടി രൂപീകരിച്ചെങ്കിലും രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാൻ കളിഞ്ഞിരുന്നില്ല. സിനിമാതാരമെന്ന നിലയിൽ ജയലളിത മുഖ്യമന്ത്രിപദത്തിലെത്തിയത് സ്വന്തമായി ഒരു രാഷ്ട്രീയ മുന്നേറ്റത്തിലൂടെയായിരുന്നില്ല അത്. എം.ജി.ആറിന്റെ പിൻഗാമിയായിട്ടായിരുന്നു ജയലളിത അധികാരക്കസേരയിലെത്തിയത്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ട്രെൻഡുകൾ പ്രകാരം രണ്ട് വർഷം മാത്രം പ്രായമുള്ള വിജയ്‌യുടെ ടി.വി.കെ 108 സീറ്റുകളിൽ മുന്നേറുകയാണ്. ഏറ്റ വും വലിയ ഒറ്റ കക്ഷിയായി ടി.വി.കെ മാറി. 2009ൽ തന്നെ വിജയ് തന്റെ ആരാധകവൃന്ദത്തെ പുനസംഘടിപ്പിക്കാൻ തുടങ്ങിയിരുന്നു. വിജയ് മക്കൾ ഇയക്കം എന്ന പേരിൽ ക്ലബ്ബ് രൂപീകരിച്ചു. ക്ഷേമ-സേവന ശൃംഖലയായ സംഘടന, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സഹായം, പ്രാദേശിക ഇടപെടലുകൾ എന്നിവയിലൂടെ അടിത്തട്ടിൽ ജനങ്ങളെ സ്വാധീനിക്കാൻ തുടങ്ങിയിരുന്നു. 2011ൽ, എ.ഐ.എ.ഡി.എം.കെ നയിക്കുന്ന മുന്നണിയെ പരസ്യമായി പിന്തുണച്ചു. വിജയ് യുടെ ആദ്യത്തെ വ്യക്തമായ തെരഞ്ഞെടുപ്പ് പരീക്ഷണമായിരുന്നു അത്. താരപരിവേഷത്തിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുമോ എന്നതിന്റെ പരീക്ഷണവുമായിരുന്നു അത് മതി. 2010 കളുടെ അവസാനത്തിലും 2020 കളുടെ തുടക്കത്തിലും, വിജയ് യുടെ സിനിമാ കേന്ദ്രീകൃത പൊതുപരിപാടികൾ കൂടുതൽ രാഷ്ട്രീയ സ്വാധീനം ചെലുത്താൻ തുടങ്ങി. 2019 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ അദ്ദേഹത്തിന്റെ വിമർശനം സിനിമയ്ക്ക് അപ്പുറമുള്ള നിലപാടുകൾ സ്വീകരിക്കാനുള്ള സന്നദ്ധതയെ പ്രഖ്യാപനം കൂടിയായി. യുവാക്കളുടെ തൊഴിലില്ലായ്മ, അഴിമതി എന്നിവയെക്കുറിച്ചായിരുന്നു പ്രസംഗങ്ങൾ അധികവും. പാർട്ടി ആരംഭിക്കുന്നതിന് മുമ്പ് സംഘാടന മികവ് തെളിയിച്ചു. 2021 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ, വിജയ് മക്കൾ ഇയക്കം സ്ഥാനാർഥികൾ മത്സരിച്ച ഭൂരിഭാഗം സീറ്റുകളിലും വിജയം നേടി. ഇത് പാർട്ടി രൂപീകരണത്തന് വലിയ മുതൽകൂട്ടായി. ഒടുവിൽ 2024 ഫെബ്രുവരിയിൽ ടി.വി.കെ രൂപീകരിച്ചു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരങ്ങിയ ടി.വി.കെ സ്വന്തമായി മറ്റ് പാർട്ടികളുമായി സഖ്യത്തിന് തയ്യാറായില്ല. ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ ദ്വന്ദ്വത്തിന് ശുദ്ധമായ ഒരു ബദലായി സ്വയം നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ തെരെഞ്ഞടുപ്പിന് ശേഷം വിജയ് കോൺഗ്രസ് അടക്കമുള്ള പാർട്ടിയുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. നവിജയിക്കുന്ന ടി.വി.കെ എം.എൽ.എ മാരെ റിസോർട്ടിലേക്ക് മറ്റാൻ വിജയ് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. തമിഴ്നാട്ടിൽ ഇനി വിജയ് യുഗമായിക്കും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Meet Joseph Vijay Chandrasekhar, The Man Set To Break A 49-Year Jinx In Tamil Nadu

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!