ആവേശം പകര്‍ന്ന് കൊണ്ടോട്ടിയില്‍ അഷ്‌റഫലിയുടെ റോഡ് ഷോ

ആവേശം പകര്‍ന്ന് കൊണ്ടോട്ടിയില്‍ അഷ്‌റഫലിയുടെ റോഡ് ഷോ

M
MadhyamamSource Link
കൊണ്ടോട്ടി: മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം കൊണ്ടോട്ടിയിലെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.പി. അഷ്‌റഫലിയുടെ റോഡ് ഷോ പ്രവര്‍ത്തകര്‍ക്ക് ആവേശമായി. മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ്ഷോയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുസ്‍ലിയാരങ്ങാടി പോത്തുവെട്ടിപ്പാറയില്‍നിന്ന് ആരംഭിച്ച റാലി ജില്ല അതിര്‍ത്തിയായ 11-ാം മൈലില്‍ സമാപിച്ചു. മണ്ഡലം ചെയര്‍മാന്‍ ആലി ബാപ്പു, കണ്‍വീനര്‍ എ. ഷൗക്കത്തലി ഹാജി, മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി അബ്ദുല്ല വാവൂര്‍, കൊണ്ടോട്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പുളിക്കല്‍ അഹമ്മദ് കബീര്‍, മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്റ് നസീം പുളിക്കല്‍, അഷ്‌റഫ് മടാന്‍, എ.എ. സലാം, മൂസക്കുട്ടി പുളിക്കല്‍, ടി.പി. അഷ്‌റഫ്, എം.സി. നാസര്‍, കൊണ്ടോട്ടി നഗരസഭാധ്യക്ഷന്‍ യു.കെ. മമ്മദിശ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആവേശം പകര്‍ന്ന് കൊണ്ടോട്ടിയില്‍ അഷ്‌റഫലിയുടെ റോഡ് ഷോ — Madh… | Boolokam