Posted On date_range 8 April 2026 10:52 AM IST Updated On date_range 8 April 2026 10:52 AM IST ആവേശം... പ്രകമ്പനം; കൊട്ടിക്കയറി പ്രതീക്ഷകൾ... text_fields bookmark_border camera_alt കലാശക്കൊട്ട് ചിത്രങ്ങൾ കാസർകോട്: ജില്ലയിലെ അഞ്ചു നിയമസഭ മണ്ഡലങ്ങളിലെ മുന്നണി സ്ഥാനാർഥികളുടെ പ്രതീക്ഷകൾ വാനോളമുയർത്തി പ്രചാരണത്തിന്റെ കൊട്ടിക്കലാശം വൈകീട്ടോടെ തെരുവീഥികളെ ആവേശപ്രകമ്പനമാക്കി. വെറും 23 ദിവസങ്ങൾ മാത്രമൊതുങ്ങിയ പ്രചാരണം ചൊവ്വാഴ്ച വൈകീട്ടോടെ അവസാനിക്കുമ്പോൾ മുന്നണികൾ വിജയപ്രതീക്ഷയിലാണ്. കാസർകോട് നിയമസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കല്ലട്ര മാഹിന്റെ കൊട്ടിക്കലാശ പ്രചാരണജാഥ ചെർക്കളയിൽനിന്ന് നാലിന് തുടങ്ങി കാസർകോട് പഴയ ബസ് സ്റ്റാൻഡിലാണ് സമാപിച്ചത്. എൻ.ഡി.എയുടെ പ്രചാരണം കറന്തക്കാടുനിന്ന് നാലിനുതന്നെ തുടങ്ങി പുതിയ ബസ് സ്റ്റാൻഡിലാണ് സമാപിച്ചത്. എൽ.ഡി.എഫിന്റേത് വിദ്യാനഗറിൽനിന്ന് തുടങ്ങി പുതിയ ബസ് സ്റ്റാൻഡിലും സമാപിച്ചു. യു.ഡി.എഫിന്റെ കൊട്ടിക്കലാശ പ്രചാരണത്തിന് കിടപിടിക്കുന്നതായിരുന്നു എൽ.ഡി.എഫിന്റേത്. ആവേശക്കൊടുമുടിയിലമർന്ന മണിക്കൂറായിരുന്നു മുന്നണികളുടേത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Excitement...vibration; hopes soar...

ആവേശം... പ്രകമ്പനം; കൊട്ടിക്കയറി പ്രതീക്ഷകൾ...
M
MadhyamamSource Link
about 1 month ago