ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വയോധികയെ ബസ്സ്റ്റാൻഡിൽ ഉപേക്ഷിച്ചു

ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വയോധികയെ ബസ്സ്റ്റാൻഡിൽ ഉപേക്ഷിച്ചു

Posted On date_range 17 April 2026 9:01 AM IST Updated On date_range 17 April 2026 9:02 AM IST ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വയോധികയെ ബസ്സ്റ്റാൻഡിൽ ഉപേക്ഷിച്ചു text_fields bookmark_border കൊച്ചി: എറണാകുളം സൗത്ത് ബസ്‍സ്റ്റാൻഡിൽ ഭർത്താവും സഹോദരീ പുത്രനും ഉപേക്ഷിച്ച വയോധികയെ പൊലീസ് ഷെൽട്ടർ ഹോമി​​ലേക്ക് മാറ്റി. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിയായ കമലാക്ഷിക്കാണ് പൊലീസ് തുണയായത്. ആശുപത്രിയിലേക്ക് എന്ന് പറഞ്ഞാണ് ഇവരെ ഇന്നലെ ബന്ധുക്കൾ വീട്ടിൽനിന്ന് കൊണ്ടുവന്നത്. തുടർന്ന് ബസ്‍സ്റ്റാൻഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഇവി​ടെ ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ് വിവരം ​പൊലീസിൽ അറിയിച്ചത്. എറണാകുളം വനിത പൊലീസ് സ്റ്റേഷനിലെ ഉ​ദ്യോഗസ്ഥർ എത്തിയാണ് സംരക്ഷണം ഏറെറടുത്തത്. വയോധികക്ക് ഓർമക്കുറവുള്ളതായി പൊലീസ് പറഞ്ഞു. ബസ്‍സ്‍റ്റാൻഡിലെ സി.സി.ടി.വി പരിശോധിച്ച ശേഷം പൊലീസ് തുടർനടപടി സ്വീകരിക്കും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Elderly woman abandoned at bus stand

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വയോധികയെ ബസ്സ്റ്റാൻഡിൽ ഉപേക്ഷിച… | Boolokam