ആർത്തവവിരാമത്തിന് ശേഷം ഫാറ്റി ലിവർ സാധ്യത; 45 കഴിഞ്ഞ സ്ത്രീകൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ

ആർത്തവവിരാമത്തിന് ശേഷം ഫാറ്റി ലിവർ സാധ്യത; 45 കഴിഞ്ഞ സ്ത്രീകൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ

M
MadhyamamSource Link
സ്ത്രീകൾ ആർത്തവവിരാമത്തിലെത്തുമ്പോൾ, ഈസ്ട്രജന്റെ അളവ് കുറയുകയും ഹോർമോൺ വ്യതിയാനം സംഭവിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഈ ഹോർമോൺ മാറ്റം കാരണം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. കരൾ ഉൾപ്പെടെയുളള പല അവയവങ്ങളെയും ഇത് ബാധിക്കുന്നു. 45 വയസ്സിന് ശേഷം പല സ്ത്രീകളിലും ഇസ്ട്രജന്‍റെ അളവ് ഗണ്യമായി കുറയുന്നു. അതിനാൽ കൊഴുപ്പ് വിതരണം കൂടുകയും ഈസ്ട്രജൻ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. പ്രത്യുൽപാദന വ്യവസ്ഥക്ക് അപ്പുറം കൊഴുപ്പ് വിതരണം നിയന്ത്രിക്കുന്നതിലും ഈസ്ട്രജൻ ഒരു സ്ത്രീയുടെ ശരീരത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നും ഇത് കാണിക്കുന്നുവെന്ന് ചെന്നൈയിലെ എം.ജി.എം സീനിയർ കൺസൾട്ടന്റ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ഡോക്ടർ കനക ലക്ഷ്മി പറയുന്നു. ഈസ്ട്രജന്‍റെ അളവ് കുറയുമ്പോൾ തുട, ഇടുപ്പ് തുടങ്ങിയ പെരിഫറൽ ഭാഗങ്ങളിൽ നിന്ന് അടിവ‍യറ്റിലേക്കും മറ്റു ഭാഗങ്ങളിലേക്കും കൊഴുപ്പ് പടരും. ഈ കൊഴുപ്പ് മാറ്റം ഒരു ചെയിന്‍ റിയാക്ഷന് കാരണമാകുന്നു. ഇത് രക്തത്തിലെ പഞ്ചസാര നി‍യന്ത്രണത്തെയും മെറ്റബോളിസത്തെയും തടസപ്പെടുത്തുന്നു. ഇന്‍സുലിൻ പ്രതിരോധം വർധിക്കുകയും കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് ആർത്തവ വിരാമത്തിന് ശേഷം സ്ത്രീകളിൽ ഫാറ്റി ലിവർ സാധ്യത ഉയരുന്നതെന്ന് ഡോക്ടർ പറയുന്നു. ആദ്യ ഘട്ടത്തിൽ ഫാറ്റി ലിവർ മനസിലാക്കാന്‍ സാധിക്കാത്തതിന്‍റെ പ്രധാന കാരണം, മാറ്റങ്ങൾ പലപ്പോഴും ദൃശ്യമാകില്ല എന്നതാണ്. തൽഫലമായി കരളിലെ ആന്തരിക കൊഴുപ്പ് അവഗണിക്കപ്പെടുന്നു. ഇത് രോഗനിർണയം വൈകിപ്പിക്കുകയും സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യുന്നു. മുന്നറിയിപ്പ് ലക്ഷണങ്ങളൊന്നും ഈ രോഗത്തിന് പ്രകടമല്ല എങ്കിലും, ചില സൂചനങ്ങൾ ഫാറ്റി ലിവർ നേരത്തേ കണ്ടെത്താൻ സഹായിക്കും. വയറിന്‍റെ ഭാരം വർധിക്കുന്നത്, സ്ഥിരമായ ക്ഷീണം, കരൾ എൻസൈമുകളിൽ നേരിയ വർധനവ്, പ്രമേഹം അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ പോലുള്ള അനുബന്ധ അവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നുവയാണ്. എങ്ങനെ പരിഹരിക്കാം നടത്തം, പ്രോട്ടീൻ സമ്പുഷ്ടമായ ആഹാരം, പതിവ് വ്യായാമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഡോക്ടർ പറയുന്നു. അതിനാൽ, ആരോഗ്യകരമായ ഭാരം നിലനിർത്തുക, ഉറക്കത്തിന് മുൻഗണന നൽകുക, സമ്മർദം നിയന്ത്രിക്കുക, രോഗ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യ പരിശോധനക്ക് വിധേയമാകുക എന്നിവ ചെയ്താൽ ഇത് പരിഹരിക്കാവുന്നതാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആർത്തവവിരാമത്തിന് ശേഷം ഫാറ്റി ലിവർ സാധ്യത; 45 കഴിഞ്ഞ സ്ത്രീ… | Boolokam