ആ​ശു​പ​ത്രി​യി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; 16 കാ​ര​നെ​തി​രെ കേ​സ്

ആ​ശു​പ​ത്രി​യി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; 16 കാ​ര​നെ​തി​രെ കേ​സ്

കാ​ഞ്ഞ​ങ്ങാ​ട്: ആ​ശു​പ​ത്രി​യി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ 16 കാ​ര​നെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. രാ​ജ​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 16 കാ​ര​നെ​തി​രെ​യാ​ണ് കേ​സ്. പെ​ൺ​കു​ട്ടി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ​മ​യം ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ല​ൻ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പ​രാ​തി. കേ​സി​ൽ ബാ​ല​നി​ൽ​നി​ന്ന് പൊ​ലീ​സ് മൊ​ഴി​യെ​ടു​ത്തു. അ​തേ​സ​മ​യം മൊ​ഴി​യെ​ടു​പ്പി​നി​ടെ മ​റ്റോ​രു സ്ത്രീ ​ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് 16കാ​ര​ൻ വെ​ളി​പ്പെ​ടു​ത്തി. ബാ​ല​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സ്ത്രീ​ക്കെ​തി​രെ പോ​ക്സോ കേ​സെ​ടു​ത്തു. ഒ​രു സ്ത്രീ ​വീ​ട്ടി​ൽ വ​ച്ച് ത​ന്നെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. സം​ഭ​വം ന​ട​ന്ന​ത് രാ​ജ​പു​രം പൊ​ലീ​സ് അ​തി​ർ​ത്തി​യി​ലാ​യ​തി​നാ​ൽ കേ​സ് രാ​ജ​പു​രം പൊ​ലീ​സി​ന് കൈ​മാ​റി. ബാ​ല​നി​ൽ​നി​ന്ന് ഹോ​സ്ദു​ർ​ഗ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ഹ​സ്യ​മൊ​ഴി​യെ​ടു​ത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആ​ശു​പ​ത്രി​യി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; 16 കാ​ര​ന… | Boolokam