ഇടതുപക്ഷത്തെ സുഹൃത്തുക്കൾ വിളിച്ചിരുന്നുവെന്നത് സത്യം, മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനവും പാണക്കാട് കുടുംബവും വിട്ടൊരു കളിയില്ലെന്ന് വി.കെ.എം ഷാഫി

ഇടതുപക്ഷത്തെ സുഹൃത്തുക്കൾ വിളിച്ചിരുന്നുവെന്നത് സത്യം, മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനവും പാണക്കാട് കുടുംബവും വിട്ടൊരു കളിയില്ലെന്ന് വി.കെ.എം ഷാഫി

M
MadhyamamSource Link
ഇടതുപക്ഷ നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ​​ഫേസ്ബുക്ക് പോസ്റ്റുമായി മുസ്‍ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി വി.കെ.എം. ഷാഫി. ​ഫേസ് ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ : ഇടതുപക്ഷത്തെ ചില സുഹൃത്തുക്കൾ വിളിച്ചിരുന്നു എന്നത് സത്യമാണ്. എനിക്ക് മരണം വരെ ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനവും പാണക്കാട് കുടുംബവും വിട്ടൊരു കളിയില്ല ! ഇത്തവണ യു.ഡി.എഫുകാരായ ഞങ്ങൾക്ക് ഓവർടൈം ഡ്യൂട്ടിയാണ്. പ്രതിപക്ഷമില്ലാത്ത മലപ്പുറം ജില്ലാ പഞ്ചായത്തിനായി പരിശ്രമിച്ച് വിജയം വരിച്ച ഞങ്ങൾ മലപ്പുറം ജില്ലയിലെ 16/16 എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്. അഷ്ടദിക്കുമുയരും ഉച്ചത്തിൽ... ആകാശത്തേക്ക് മുഷ്ടിചുരുട്ടി... ഞാനൊന്നുകൂടി വിളിച്ചോട്ടെ... മുസ്‌ലിം ലീഗ് സിന്ദാബാദ്... സാദിഖലി തങ്ങൾ സിന്ദാബാദ്... വി.കെ.എം. ഷാഫി സെക്രട്ടറി, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇടതുപക്ഷത്തെ സുഹൃത്തുക്കൾ വിളിച്ചിരുന്നുവെന്നത് സത്യം, മുസ്… | Boolokam