മലയാള സിനിമയിൽ തന്‍റേതായ അഭിനയ മികവുകൊണ്ട് ഇടംപിടിച്ച യുവതാരമാണ് ഷെയ്ൻ നിഗം . താരത്തിന്‍റേതായ് പുറത്തിറങ്ങിയ പല ചിത്രങ്ങളിലും അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഷെയ്നിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിത മലയളത്തിന്‍റെ പ്രിയ നടൻ ഇപ്പോൾ തെലുങ്ക് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ഷെയ്‌നിന്റെ കരിയറിലെ 27-ാമത് ചിത്രമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് പ്രൊജക്റ്റ് ഒരു പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. ‘മാദേവ് മൂവീസ് പ്രൊഡക്ഷൻ നമ്പർ 1’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മാദേവ് മൂവീസിന്റെ ബാനറിൽ സുരേഷ് കുമാറാണ് നിർമിക്കുന്നത്. സാഗർ ഉദഗണ്ഡ്ല രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് മാസ്സ് ആക്ഷൻ എന്റർടെയ്നറാണ്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ നാല് ഭാഷകളിലായി ഒരേസമയം ചിത്രീകരണം നടക്കും. പ്രശസ്ത സംഗീത സംവിധായകൻ സാം സി.എസ്. ആണ് ചിത്രത്തിന് ഈണമൊരുക്കുന്നത് എന്നത് സിനിമയുടെ പ്രധാന ആകർഷണമാണ്. ‘ഗെറ്റ് സെറ്റ് ഗോ’ എന്ന അടിക്കുറിപ്പോടെ പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഷെയ്ൻ നിഗം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ വിവരം പങ്കുവെച്ചത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രംകൂടിയാവും ഇത്. ദ്വാരകേഷ് – അപൂർവൻ എന്നിവർ ഛായാഗ്രഹണവും രവി മണ്ട്ല എഡിറ്റിങും നിർവ്വഹിക്കുന്നു. കാർത്തിക് അക്കവാരം ആണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. സാങ്കേതിക മേഖലയിലെ വമ്പൻ നിര തന്നെ അണിനിരക്കുന്നതോടെ ഷെയ്‌നിന്റെ തെലുങ്ക് പ്രവേശം സിനിമാ പ്രേമികൾ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ഇനി ആക്ഷൻ പാൻ ഇന്ത്യൻ ലെവലിൽ; തെലുങ്ക് ബിഗ് ബജറ്റ് ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച് ഷെയ്ൻ നിഗം
M
MadhyamamSource Link
about 2 months ago