ഇന്ത്യയിലെ ബിരുദധാരികളിൽ ഒരു വർഷത്തിനുള്ളിൽ ജോലി ലഭിക്കുന്നത് 7 ശതമാനത്തിനുമാത്രം

ഇന്ത്യയിലെ ബിരുദധാരികളിൽ ഒരു വർഷത്തിനുള്ളിൽ ജോലി ലഭിക്കുന്നത് 7 ശതമാനത്തിനുമാത്രം

M
MadhyamamSource Link
ന്യൂഡൽഹി: ഇന്ത്യയിലെ ബിരുദധാരികളിൽ ഭൂരിഭാഗം പേർക്കും പഠനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ സ്ഥിരമായ ജോലി ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. രാജ്യത്തെ 20നും 29നും ഇടയിൽ പ്രായമുള്ള 6.3 കോടി പേരിൽ 1.1 കോടി പേർക്ക് തൊഴിലില്ലെന്നും അസീം പ്രേംജി സർവകലാശാല പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ബിരുദം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഏഴുശതമാനം പേർക്ക് മാത്രമാണ് ഒരു വർഷത്തിനുള്ളിൽ സ്ഥിരമായ ശമ്പളമുള്ള ജോലി ലഭിക്കുന്നത്. 12-ാം ക്ലാസ് പൂർത്തിയാക്കിയ 51.9 ശതമാനം പേർക്കും 49 ശതമാനം ബിരുദധാരികൾക്കും ഒരു വർഷത്തിനുള്ളിൽ ജോലി ലഭിക്കുന്നില്ല. ബിരുദധാരികളിൽ ​ജോലിയില്ലാത്തവരുടെ എണ്ണം കൂടിവരുന്നു. 12-ാം ക്ലാസോ ബിരുദമോ പൂർത്തിയാക്കിയ 25 വയസ്സിൽ താഴെയുള്ളവരിൽ 40 ശതമാനം പേർക്കും 25നും 29നും ഇടയിൽ പ്രായമുള 20 ശതമാനം പേർക്കും ജോലി ലഭിക്കുന്നില്ലെന്നും ‘സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ’ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസ മേഖലയുടെ വളർച്ചയിലൂടെ യുവ ബിരുദ ധാരികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. ഇതും ഉയർന്ന തൊഴിലില്ലായ്മക്ക് കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ശമ്പളത്തിലെ വേർതിരിവും അണ്ടർ എംപ്ലോയ്മെന്റും രാജ്യത്ത് രൂക്ഷമായി തുടരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ത്യയിലെ ബിരുദധാരികളിൽ ഒരു വർഷത്തിനുള്ളിൽ ജോലി ലഭിക്കുന്ന… | Boolokam