ന്യൂഡൽഹി: ഇന്ത്യയുടെ ആണവോർജ്ജ അന്തർവാഹിനിയായ ' ഐ.എൻ.എസ് അരിദമൻ ' പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ത്യൻ നാവികസേനയിൽ കമീഷൻ ചെയ്യുമെന്ന് റിപ്പോർട്ടുകൾ. 'ഇത് വെറും വാക്കുകളല്ല, ശക്തിയാണ്' എന്നാണ് അന്തർവാഹിനിയുടെ വിക്ഷേപണത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എക്‌സിൽ പോസ്റ്റ് ചെയ്തത്. ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർ വാഹിനിയാണ് ഐ.എൻ.എസ് അരിധമൻ (എസ്4). ഇത് കമീഷൻ ചെയ്യുന്നതോടെ സമുദ്രാധിഷ്ഠിത ആണവ പ്രതിരോധത്തിന് വലിയ ഉത്തേജനം ലഭിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിങ് സെന്ററിൽ അഡ്വാൻസ്ഡ് ടെക്നോളജി വെസ്സൽ (എ.ടി.വി) പ്രോജക്ടിന് കീഴിൽ നിർമിച്ച ഐ.എൻ.എസ് അരിധമന്റെ ഭാരം 7000 ടൺ ആണ്. ഐ.എൻ.എസ് അരിഹന്ത്, ഐ.എൻ.എസ് അരിഘട്ട് (6000 ടൺ) എന്നിവയേക്കാൾ വലുതുമാണ് ഐ.എന്‍.എസ് അരിധമൻ. ഇന്ത്യക്ക് രണ്ട് അന്തർവാഹിനി കളാണ് ഇതിന് മുമ്പ് ഉണ്ടായിരുന്നത്. അരിദമന്‍റെ ഒരു പ്രത്യേകതയായി പറയുന്നത് ഇവക്ക് സമുദ്രത്തിനടിയിൽ ദീർഘ നാൾ സഞ്ചരിക്കാൻ സാധിക്കുന്നതാണ്. മണിക്കൂറിൽ 28 കിലോമീറ്റർ വേഗതയിൽ സമുദ്രത്തിലൂടെ സഞ്ചരിക്കാൻ കഴിയുമെന്നാണ് നാവികസേന പറയുന്നത്. 750 കിലോമീറ്റർ ദൂരപരിധിയുള്ള കെ15 മിസൈലുകളും, 3000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള കെ 4 മിസൈലുകളും ഇവിടെ സജ്ജീകരിക്കാൻ സാധിക്കും. മുൻഗാമികളേക്കാൾ കൂടുതൽ മിസൈലുകൾ വഹിക്കാനുള്ള ശേഷിയും ഇവക്കുണ്ട്. ഇന്ത്യയുടെ ആദ്യത്തെ എസ്.എസ്.ബി.എൻ ഐ.എൻ.എസ് അരിഹന്ത് 2016 ലാണ് കമീഷൻ ചെയ്തത്. 2024 ൽ ഐ.എൻ.എസ് അരിഘട്ടും കമീഷൻ ചെയ്തു. ഇതിന് പിന്നാലെ എസ്-4 എന്ന് പേരിട്ടിരിക്കുന്ന നാലാമത്തെ അന്തർവാഹിനിയും വരും വർഷങ്ങളിൽ സേനയുടെ ഭാഗമാകും. അമേരിക്ക, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങൾക്ക് പുറമെ ഇത്തരത്തിൽ സങ്കീർണമായ ആണവ അന്തർവാഹിനികൾ നിർമിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഇടംപിടിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മൂന്നാമത്തെ ആണവോർജ്ജ അന്തർവാഹിനിയായി ഇനി ഐ.എൻ.എസ് അരിധമൻ
M
MadhyamamSource Link
about 1 month ago