മനാമ: ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച നാലാമത് മെംബേർസ് ബാഡ്മിന്‍റൺ ടൂർണമെന്‍റ് വിജയകരമായി പൂർത്തിയായി. സമാപന ചടങ്ങിൽ വെച്ച് ടൂർണമെന്‍റിലെ വിവിധ വിഭാഗങ്ങളിലെ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ഇന്ത്യൻ ക്ലബ് പ്രസിഡന്‍റ് ജോസഫ് ജോയ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിൽ കുമാർ സ്വാഗതപ്രസംഗം നടത്തി. ക്ലബിന്‍റെ വിവിധ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി. ഇന്ത്യൻ ക്ലബ് ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ ചടങ്ങിൽ പങ്കെടുത്തവർക്കും സംഘാടകർക്കും നന്ദി അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ഇന്ത്യൻ ക്ലബ് നാലാമത് മെംബേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
M
MadhyamamSource Link
about 2 months ago