ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് തോപ്പിൽ ഭാസി അനുസ്മരണവും സംവാദവും സംഘടിപ്പിച്ചു

ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് തോപ്പിൽ ഭാസി അനുസ്മരണവും സംവാദവും സംഘടിപ്പിച്ചു

M
MadhyamamSource Link
Posted On date_range 5 April 2026 6:30 PM IST Updated On date_range 5 April 2026 6:30 PM IST ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് തോപ്പിൽ ഭാസി അനുസ്മരണവും സംവാദവും സംഘടിപ്പിച്ചു text_fields bookmark_border മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങിന്റെ കല വിഭാഗം നേതൃത്വത്തിൽ തോപ്പിൽ ഭാസി അനുസ്മരണവും സംവാദവും സംഘടിപ്പിച്ചു. ലോക നാടകദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ കേരള വിഭാഗം കോ കൺവീനർ ജഗദീഷ് കീരി അധ്യക്ഷത വഹിച്ചു. ബിനു കേശവൻ അനുസ്മരണ പ്രഭാഷണം നടത്തി. ‘നാടകത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ കെ.വി. വിജയൻ വിഷയം അവതരിപ്പിച്ചു. ഷിബു ആറങ്ങാലി, അഭിലാഷ് ശിവൻ എന്നിവർ സംസാരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിന്റെ ഗതിയെ നിർണായകമായി സ്വാധീനിച്ച വിവിധ നാടകങ്ങൾ സംവാദത്തിൽ പങ്കെടുത്തവർ വിശകലനം ചെയ്തു. നാടക ഗാനങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഗാന സന്ധ്യ പരിപാടിക്ക് മിഴിവേകി. കല വിഭാഗം സെക്രട്ടറി മുജീബ് സ്വാഗതവും ജോയിന്റ് സെക്രട്ടറി റിയാസ് കൊട്ടാപ്പുറത്ത് നന്ദിയും പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Indian Social Club Kerala Wing organized a Thoppil Bhasi commemoration and seminar

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് തോപ്പിൽ ഭാസി അനുസ്മരണവും സംവ… | Boolokam