ഇന്ന് തകർത്തത് 14 ഡ്രോണുകൾ; പ്രതിരോധം ശക്തമാക്കി സൗദി

ഇന്ന് തകർത്തത് 14 ഡ്രോണുകൾ; പ്രതിരോധം ശക്തമാക്കി സൗദി

M
MadhyamamSource Link
റിയാദ്: വെളളിയാഴ്ച പുലർച്ചെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രാജ്യത്തിന് നേരെ തൊടുത്തുവിട്ട 14 ഡ്രോണുകൾ തടയുകയും തകർക്കുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്നലെയും അഞ്ച് ഡ്രോണുകളും കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന ഒരു ബാലസ്റ്റിക് മിസൈലും പ്രതിരോധ സേന വിജയകരമായി വെടിവെച്ചിട്ടിരുന്നു. ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ ഏകദേശം 883 ഡ്രോണുകളും 72 ബാലസ്റ്റിക് മിസൈലുകളും 8 ക്രൂയിസ് മിസൈലുകളും തകർക്കാൻ പ്രതിരോധ സേനക്ക് സാധിച്ചതായി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാനമായും റിയാദിനെയും കിഴക്കൻ പ്രവിശ്യയെയും ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണങ്ങളെല്ലാം നടന്നത്. വ്യോമസേനയുടെയും എയർ ഡിഫൻസ് സേനയുടെയും സംയുക്തമായ നീക്കത്തിലൂടെയാണ് ഈ ഭീഷണികളെല്ലാം നേരിട്ടതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ന് തകർത്തത് 14 ഡ്രോണുകൾ; പ്രതിരോധം ശക്തമാക്കി സൗദി — Mad… | Boolokam