ഇപ്പോൾ അടച്ചാൽ പകുതി അടച്ചാൽ മതി; ട്രാഫിക് ഫൈനിലെ 50 ശതമാനം ഇളവ് ഏപ്രിൽ 30 വരെ മാത്രം

ഇപ്പോൾ അടച്ചാൽ പകുതി അടച്ചാൽ മതി; ട്രാഫിക് ഫൈനിലെ 50 ശതമാനം ഇളവ് ഏപ്രിൽ 30 വരെ മാത്രം

ട്രാഫിക് ഫൈൻ അടക്കാൻ ഇതാണ് ഏറ്റവും ഉചിതമായ സമയം. ഗതാഗത നിയമ ലംഘനത്തിന് നിങ്ങൾക്ക് ലഭിച്ച ഫൈനിന്‍റെ 50 ശതമാനം മാത്രം അടച്ച് ക്ലോസാക്കാനുള്ള അവസരമാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത്. 2024 ഡിസംബർ 31 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കും ചുമത്തിയിട്ടുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിച്ചുള്ള ആംനസ്റ്റി സ്കീം ഉപയോഗപ്പെടുത്തി നിങ്ങൾക്ക് ഫൈൻ അടക്കാവുന്നതാണ്. ഏപ്രിൽ 30-ഓടെ ഈ ഇളവ് അവസനിക്കും. നിലവിൽ കെട്ടിക്കിടക്കുന്ന 11 ലക്ഷത്തോളം ഇ- ചെല്ലാന്‍ കേസുകളിൽ പിഴത്തുക പകുതിയാക്കി കുറച്ച് തീർപ്പാക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. 2024 ഡിസംബർ വരെ റിപ്പോർട്ട് ചെയ്യപ്പെട്ട, കൃത്യസമയത്ത് പിഴ അടക്കാത്തതിനെ തുടർന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും കോടതിക്ക് കൈമാറിയതുമായ കേസുകൾക്കാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കോടതി നേരിട്ട് പിഴ നിശ്ചയിച്ചു കഴിഞ്ഞ കേസുകളിൽ പക്ഷേ ഈ ആനുകൂല്യം ലഭ്യമാകില്ല. പിഴ സ്വീകരിച്ച് കേസുകൾ തീർപ്പാക്കാനുള്ള സർക്കാരിന്‍റെ കോമ്പൗണ്ടിങ്ങ് അധികാരം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ ഏപ്രിൽ 30 വരെ കുടിശ്ശിക അടക്കാവുന്നതാണ്. ഭീമമായ തുക കാരണം പിഴ അടക്കാൻ മടിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്രധമായിരക്കും. https://services.mvd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകി ഫൈൻ അടക്കാവുന്നതാണ്. എംപരിവാഹൻ ആപ്പിൽ വാഹന നമ്പർ ടൈപ്പ് ചെയ്ത് നൽകി ഗതാഗത നിയമലംഘന പിഴയുമായി ബന്ധപ്പെട്ട വിവരങ്ങൾ നോക്കാം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇപ്പോൾ അടച്ചാൽ പകുതി അടച്ചാൽ മതി; ട്രാഫിക് ഫൈനിലെ 50 ശതമാനം… | Boolokam