Posted On date_range 16 March 2026 7:14 AM IST Updated On date_range 16 March 2026 7:14 AM IST ഇമാറാത്തി ശിശുദിനം: വെള്ളി നാണയങ്ങൾ പുറത്തിറക്കി text_fields bookmark_border camera_alt ഇമാറാത്തി ശിശുദിനാഘോഷങ്ങളുമായി ഭാഗമായി യു.എ.ഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ പുതിയ വെള്ളി നാണയങ്ങൾ ദുബൈ: ഇമാറാത്തി ശിശുദിനാഘോഷങ്ങളുടെ ഭാഗമായി യു.എ.ഇ സെൻട്രൽ ബാങ്ക് പുതിയ വെള്ളിനാണയങ്ങൾ പുറത്തിറക്കി. എല്ലാ വർഷവും മാർച്ച് 15നാണ് യു.എ.ഇയിൽ ശിശുദിനമായി ആഘോഷിക്കാറ്. മാർച്ച് 15നെ അടയാളപ്പെടുത്തുന്നതിനായി നാണയത്തിന്‍റെ ഒരു ഭാഗത്ത് 15 ദിർഹം എന്ന് പ്രത്യേക രൂപത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് ചുറ്റും സെൻട്രൽ ബാങ്ക് എന്ന് ഇംഗ്ലീഷിലും അറബിയിലും ആലേഖനം ചെയ്തിട്ടുമുണ്ട്. മറുഭാഗത്ത് ‘സ്വത്വത്തിനും ദേശീയ സംസ്കാരത്തിനുമുള്ള അവകാശം’ എന്ന വാചകം രേഖപ്പെടുത്തിയിരിക്കുകയാണ്. ഇതാടൊപ്പം ഇമാറാത്തി ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ ഒരു കോട്ടയും കാണാനാവും. ദേശീയ മൂല്യങ്ങളുമായും പൈതൃകവുമായും കുട്ടികളുടെ ബന്ധം സൂചിപ്പിക്കുന്ന രീതിയിലാണ് ഇവയുടെ രൂപകൽപന. ഇമാറാത്തി ഐഡന്‍റിയെ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിലെ പൗരത്വത്തിന്‍റെ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംഭാവന ചെയ്യുന്ന ദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സെൻട്രൽ ബാങ്കിന്‍റെ പ്രതിബദ്ധതയാണ് പുതിയ നാണയങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് അസി. ഗവർണർ സെയ്ഫ് ഹുമൈദ് അൽ ദാഹ്രി പറഞ്ഞു. 28 ഗ്രാം തൂക്കമുള്ള 2000 വെള്ളി നാണയങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. നാണയങ്ങൾ വിപണിയിൽ ലഭ്യമാകുമെന്നും പുറത്തിറക്കുന്ന തീയതിയും അത് വാങ്ങാനുള്ള സംവിധാനത്തെ കുറിച്ച് ഔദ്യോഗിക വെബ്സൈറ്റിലൂടെയും സമൂഹ മാധ്യമ അകൗണ്ടുകളിലൂടെയും പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Emirati Children's Day: Silver coins released

ഇമാറാത്തി ശിശുദിനം: വെള്ളി നാണയങ്ങൾ പുറത്തിറക്കി
M
MadhyamamSource Link
about 2 months ago