കൊടകര: ഇരട്ടകളായ സഹോദരിമാര്‍ക്ക് ജീവിതപങ്കാളികളായി ഇരട്ട സഹോദരന്മാര്. മനക്കുളങ്ങര നാരായണതോട്ടത്തില് ശോഭനന്റേയും സുനിതയുടേയും മക്കളായ അഞ്ജലിയും അഞ്ജിതയുമാണ് കണ്ണാറ ഒരപ്പന്‍പാറ കടയത്ത് വാസു-വത്സല ദമ്പതികളുടെ ഇരട്ടപിറന്ന മക്കളായ അനീഷിനെയും അനൂപിനെയും ജീവിതപങ്കാളികളാക്കിയത്.ഗുരുവായൂര്‍ ക്ഷേത്രനടയിലായിലായിരുന്നു ഇവരുടെ താലികെട്ട്. തുടര്‍ന്ന് കൊടകര കൊളത്തൂരിലെ ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരവും നടന്നു. കൊരട്ടി ഇന്‍ഫോപാര്‍ക്കിലാണ് അഞ്ജലിയും അഞ്ജിതയും ജോലി ചെയ്യുന്നത്. അനീഷും അനൂപും മുംബൈയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാരാണ്. ഒരുമിച്ച് ജനിച്ച് ഒരുമിച്ച് പഠിച്ചുവളര്‍ന്ന് ഒരേ മേഖലയില്‍ ജോലി ചെയ്യുന്ന മക്കള്‍ക്ക് ഇരട്ടകളായ ജീവിതപങ്കാളികളെ തന്നെ വേണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നു. ഇതിനായുള്ള അന്വേഷണത്തിനിടെ മാട്രിമോണി വഴിയാണ് അനുയോജ്യരായവരെ കണ്ടെത്തിയത്.

ഇരട്ടകള്‍ക്ക് ജീവിതപങ്കാളികളായി ഇരട്ടകള്‍
M
MadhyamamSource Link
about 1 month ago