ഇരിട്ടി: അണികളിലും പ്രവർത്തകരിലും ആവേശത്തിരയിളക്കി കെ.കെ. ശൈലജ നയിച്ച മെഗാ റോഡ് ഷോ. പേരാവൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ശൈലജക്ക് വലിയ സ്വീകരണമാണ് ഇരിട്ടിയിൽ ഒരുക്കിയത്. അഞ്ച്തവണ പേരാവൂരിന്റെ എം.എൽ.എയായും പിന്നീട് ആരോഗ്യമന്ത്രിയുമായ ശൈലജയുടെ സ്ഥാനാർഥിത്വം പാർട്ടി അണികളിൽ വലിയ ആവേശമുണ്ടാക്കി. പയഞ്ചേരി കവലയിൽനിന്ന് ആരംഭിച്ച റാലിയിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് എൽ.ഡി.എഫ് പ്രവർത്തകർ പങ്കാളിയായി. സി.പി.എം ഇരിട്ടി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, വത്സൻ പനോളി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, എം. രാജൻ, ബാബുരാജ് പായം, വിപിൻ തോമസ്, ബെന്നിച്ചൻ മഠത്തിനകം, അജയൻ പായം, കെ. ശ്രീധരൻ, പത്മനാഭൻ, വിജയൻ, കെ.ജി. ദിലീപ് എന്നിവർ നേതൃത്വം നൽകി.

ഇരിട്ടിയെ ആവേശത്തിലാക്കി കെ.കെ. ശൈലജയുടെ റോഡ് ഷോ
M
MadhyamamSource Link
about 2 months ago