ഇറങ്ങിക്കയറി സ്വർണം; ഉച്ചയോടെ വില കൂടി

ഇറങ്ങിക്കയറി സ്വർണം; ഉച്ചയോടെ വില കൂടി

M
MadhyamamSource Link
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിപണിയിൽ ചാഞ്ചാട്ടം. രാവിലെ കുറഞ്ഞ സ്വർണവില ഉച്ചയോടെ കൂടി. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ ഗ്രാമിന് 75 രൂപ കുറഞ്ഞ സ്വർണത്തിന് ഉച്ചയോടെ 90 രൂപ കൂടി. പവന് 720 വർധിച്ച് 1,08,720 രൂപയായി. രാവിലെ പവന് 600 രൂപ കുറഞ്ഞ് 1,08,000 രൂപയുമായിരുന്നു. ജനുവരി 31നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. 16395 രൂപയായിരുന്നു അന്ന് ഒരുഗ്രാം സ്വർണത്തിന് വില. 1,31,160 രൂപയായാണ് പവൻ വില കുതിച്ചത്. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില ഒരുഘട്ടത്തിൽ ഒരുലക്ഷത്തിന് താഴേക്ക് പതിച്ചിരുന്നു. ശനിയാഴ്ച ഒരു ഗ്രാം സ്വർണത്തിന് 230 രൂപ വർധിച്ചിരുന്നു. പവന് 1860 രൂപ വർധിച്ച് 1,08600 രൂപയായിരുന്നു വില. ഇന്നലെയും ഇതേ വിലനിലവാരത്തിലാണ് വിൽപന തുടർന്നത്. ഇറാൻ യുദ്ധത്തെത്തുടർന്നുള്ള ഇന്ധന പ്രതിസന്ധി സ്വർണ വിപണിയിൽ തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്കിടയാക്കുന്നുണ്ട്. വെള്ളിയാഴ്ച രണ്ടുതവണ സ്വർണവിലയിൽ മാറ്റം ദൃശ്യമായിരുന്നു. രാവിലെ 1,06120 ആയിരുന്ന വില വൈകീട്ട് 1,06760 ആയി വർധിച്ചിരുന്നു. മാർച്ചിലെ സ്വർണവില 1. 126920 (Highest of Month) 2. 1,24,520 (രാവിലെ)1,25,040 (ഉച്ച) 3. 1,24,6803. 122920 4. 1,20,640 5. 1,19,9201,19,440 6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം) 7. 1,20,000 8. 1,20,000 9. 1,18,560 10. 1,19,080 11. 119760 11. 119320 12. 118960 13. 1,18,240 13. 117840 14. 117080 15. 117080 16. 116720 (Morning) 16. 1,15,440 (after noon) ​17. 116320 17. 115920 (Evening) 18. 1,15,680 18. 1,15440 (Evening) 19. 1,13,400 19. 1,11,400 (Evening) 19. 110200 20. 1,10,680 21. 1,07,040 22. 1,07,040 23. 1,02,680 (Morning) 99,480 (Lowest of Month) 101080 (Evening) 105080 (Night) 24. 1,02,920 (Morning) 1,04,800 (Noon) 25- 1,07,560 (Morning) 1,08,200 (Evening) 26. 1,07,720 1,06,000 (Noon) 27. 1,06120 (Morning) 1,06760 (Evening) 28 108600 29 108600 30 1,08,000

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറങ്ങിക്കയറി സ്വർണം; ഉച്ചയോടെ വില കൂടി — Madhyamam | Boolok… | Boolokam