തെഹ്റാൻ: ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്‍റെ വൻ മിസൈൽ ആക്രമണം. ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉറപ്പ് ലംഘിച്ചാണ് ഇസ്രായേൽ ആക്രമണം. അതേസമയം ന്യൂക്ലിയൻ പ്ലാന്‍റുകൾക്കും ശുദ്ധജല പ്ലാന്‍റിനും നേരെയുണ്ടായ ആക്രമണത്തിന് ഇസ്രായേൽ വലിയ വില നൽകേണ്ടിവരുമെന്ന് ഇറാൻ സേന മുന്നറിയിപ്പ് നൽകി. അറാക്കിലെ ഖന്ദബ് ശുദ്ധജല പ്ലാന്‍റിനും അർദകാനിലെ യുറേനിയം സംഭുഷ്ഠീകരണ കേന്ദ്രം ബുഷേർ ന്യൂക്ലിയർ പ്ലാന്‍റ് എന്നിവക്കെതിരെയാണ് ആക്രമണമുണ്ടായത്. ഉരുക്കുനിർമാണ ശാലക്കുനേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ആക്രമണത്തിൽ കാര്യമായ നാശ നഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇസ്രായേൽ നഗരങ്ങളിൽ ഇറാന്‍റെ മിസൈൽ പതിച്ച് നിരവധി പേർക്ക് പരിക്കേറ്റു. വലിയ നാശനഷ്ടവും ഉണ്ടായി. വെള്ളിയാഴ്ച രാവിലെയാണ് ഇസ്രയേൽ വാണിജ്യകേന്ദ്രങ്ങളെ അടക്കം ലക്ഷ്യംവെച്ച് ഇറാൻ ആക്രമണം ഉണ്ടായത്. ഇത് മാർക്കിറ്റ് പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഇസ്രായേലിന്‍റെ വടക്ക് ഭാഗത്ത് ഹിസ്ബുല്ലയും ആക്രമണം നടത്തി. ഊർജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന ട്രംപിന്‍റെ പ്രഖ്യാപനം വെറും വാക്കെന്ന് തെളിഞ്ഞതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. ഇസ്രായേൽ തീ കൊണ്ട് കളിച്ചെന്ന് ഐ.ആര്‍.ജി.സി എയറോസ്പേസ് കമാൻഡര്‍ സെയ്ദ് മാജിദ് മൂസവി പറഞ്ഞു. തങ്ങളുടെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ആക്രമിക്കുന്നു. ഇനി വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഇറാൻ റവലൂഷനറി ഗാർഡ്സ് നാവിക സേന തലവൻ അലിറിസ തൻക്സീരിയെ വധിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ഇറാൻ നാവികസേനയുടെ ബുദ്ധികേന്ദ്രവും നാവിക സേനയുടെ ശേഷി ഉയർത്തുന്നതിനും മേഖലയിൽ ഇറാൻ നാവികസേനയെ കരുത്തുറ്റ ഒന്നാക്കി മുന്നിൽനിർത്തുന്നതിലും വലിയ പങ്കുവഹിച്ച തസ്കീരിക്കെതിരെ നേരത്തെയും വധശ്രമം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷവും ഈ വർഷാദ്യവും വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടതായിരുന്നു അദ്ദേഹം. വെടിനിർത്തലിന് അമേരിക്ക ശ്രമം ശക്തമാക്കുന്നുവെന്ന ട്രംപിന്‍റെ പ്രഖ്യാപനങ്ങൾക്കിടെ ഒരു പ്രമുഖൻ കൂടി കൊല്ലപ്പെടുന്നത് ഇറാന് ക്ഷീണമുണ്ടാക്കുമെങ്കിലും മറികടക്കാവുന്ന ശക്തമായ ഭരണസംവിധാനം ഇപ്പോഴും രാജ്യത്തിനുണ്ടെന്നാണ് വിലിയിരുത്തൽ. കഴിഞ്ഞ് മാസം 28നാണ് ഇറാനു നേരെ ഇസ്രായേൽ -യു.എസ് സംയുക്ത ആക്രമണമുണ്ടായത്. യുദ്ധത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ, സുരക്ഷേ മേധാവി അലി ലറിജാനി എന്നിവർ കൊല്ലപ്പെട്ടിരുന്നു.

ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം; വലിയ വില നൽകേണ്ടിവരുമെന്ന് ഐ.ആർ.ജി.സി
M
MadhyamamSource Link
about 1 month ago